വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് മുൻമന്ത്രി പി. രാജീവ്

Wait 5 sec.

വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് പച്ചക്കള്ളമെന്ന് മുൻമന്ത്രി പി. രാജീവ്. ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താമെന്ന് എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളം ആണ്. വഖഫ് ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതര പാർട്ടികൾ സ്വീകരിച്ച നിലപാട്. ഇതേകാര്യം പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുമ്പോൾ അതിൽ വർഗീയത ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ മനോഭാവം ബി.ജെ.പിയുടേതെന്നും രാജീവ് കുറ്റപ്പെടുത്തി.നേരത്തെ നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമർശത്തിനാണ് മന്ത്രി പി രാജീവ് മറുപടി നൽകിയത്. വഖഫ് ബോർഡിൽ എൽഡിഎഫ് സർക്കാർ രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് ചെയ്തത്. കോടതിവിധി അനുസരിച്ച് നിയമനം നടത്തുമെന്നതായിരുന്നു എൽഡിഎഫിന്റെ നിലപാടെന്നും പി രാജീവ് വ്യക്തമാക്കി.Also Read:കേരളം ഇരുട്ടിലേക്കോ? സംസ്ഥാനത്ത് ഇന്നും പവർകട്ട്സുപ്രീംകോടതി ഹർജി പരിഗണിക്കുകയാണെന്നായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറയേണ്ടിയിരുന്നത്. അതുവരെ നിലവിലെ സ്ഥിതി തുടരണമെന്നും ആവശ്യപ്പെടണമായിരുന്നു. പൂർണമായും ബിജെപിക്ക് വിധേയനായ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവിനെ അവഹേളിക്കുന്നതെന്നും പി രാജീവ്‌. വഖഫ് ബോര്‍ഡല്ല അംഗങ്ങളെ നിയമിക്കാനുള്ള അധികാരി. മുഖ്യമന്ത്രിയല്ലേ സര്‍ക്കാരിന്റെ തലവന്‍. മുസ്‌ലിം ലീഗ് കൂടി അറിഞ്ഞിട്ടാണ് ഇപ്പോഴത്തെ നീക്കം. മുസ്‌ലിം ലീഗിന് അവരുടെ പാര്‍ട്ടിയുടെ പേര് മാറ്റുന്നതാണ് നല്ലത്. രണ്ടുമാസം കൊണ്ട് തന്നെ ഈ സര്‍ക്കാര്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും പി. രാജീവ് പറഞ്ഞു. P. Rajeev stated that what the Chief Minister is saying regarding the Waqf Board issue is a lieThe post വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് മുൻമന്ത്രി പി. രാജീവ് appeared first on Kairali News | Kairali News Live.