വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

Wait 5 sec.

കല്‍പ്പറ്റ|വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് കാരണം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.ഓഫീസ്, സ്‌കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും ധാരാളം യാത്രക്കാരുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.Content Highlights:A major accident occurred in Panamaram, Wayanad, when two KSRTC buses collided. A mechanical defect in a bus wheel caused the driver to lose control and crash into another bus. Several passengers were injured in the collision and immediately rushed to Mananthavady Medical College for treatment.