പ്രതിഷേധങ്ങളിൽ പകച്ച് ഒടുവിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അർധരാത്രിയിൽ സമൂഹമാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇത്തരമൊരു അഭിസംബോധന രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. രാജ്യത്ത് വർധിച്ചുവരുന്ന പരീക്ഷാ പേപ്പർ ചോർച്ച തടയാൻ കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ആണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറയുന്നത്.വ്യാഴാഴ്ച രാത്രി വൈകി നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുമെന്നും അടുത്തയാഴ്ച തന്നെ പാർലമെന്റിൽ ബില്ല് പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തിൽ ഒരു പരാമർശവുമില്ല.ALSO READ: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്‌ചുക്ക്കുറ്റവാളികൾക്ക് കഠിനമായ ശിക്ഷയും കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികളും പുതിയ നിയമത്തിന്റെ ഭാഗമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജ്യവ്യാപകമായ പ്രതിഷേധങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സങ്കടപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.More strict actions against paper leaks to come in tomorrow’s Cabinet! pic.twitter.com/NRysBukk5U— Narendra Modi (@narendramodi) July 23, 2026The post പ്രതിഷേധങ്ങളിൽ പകച്ച് മോദി; അർധരാത്രിയിൽ വീഡിയോ സന്ദേശം appeared first on Kairali News | Kairali News Live.