ലങ്കന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളി കേസ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍ജോത് കല്‍റക്ക് ജാമ്യമില്ല

Wait 5 sec.

കൊളംബോ | ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി കേസില്‍ അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ജാമ്യം നിഷേധിച്ച് ശ്രീലങ്കന്‍ കോടതി. ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് മുന്‍ താരവും ജാഫ്‌ന കിംഗ്‌സ് സഹ ഉടമയുമായ മന്‍ജോത് കല്‍റയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.കേസില്‍ കല്‍റക്കൊപ്പം അറസ്റ്റിലായ മറ്റൊരു ഇന്ത്യന്‍ പൗരന്‍ യുവരാജ് പുഷ്പയുടെ ജാമ്യ ഹരജിയും തള്ളപ്പെട്ടു. കൊളംബോ ചീഫ് മജിസ്‌ട്രേറ്റ് അസംഗ എസ് ബോദരഗമയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരുടെ റിമാന്‍ഡ് കാലാവധി ജൂലൈ 31 വരെ തുടരും.ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം തേടിയാണ് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കായിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശ്രീലങ്കന്‍ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കേസില്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ അന്താരാഷ്ട്ര താരങ്ങളായ ഭനുക രജപക്‌സ, അവിശ്ക ഫെര്‍ണാണ്ടോ, ദുനിത് വെല്ലാലഗെ എന്നിവര്‍ നല്‍കിയ അഴിമതി പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ രണ്ട് പ്രാദേശിക കളിക്കാര്‍ കൂടി കേസില്‍ പരാതിക്കാരായി രംഗത്തെത്തിയിട്ടുണ്ട്.2018-ലെ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ താരമാണ് മന്‍ജോത് കല്‍റ. ജൂലൈ 17 ന് ആരംഭിച്ച ലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആഗസ്റ്റ് എട്ടിനാണ് സമാപിക്കുക.Content Highlights:Former Indian U-19 World Cup hero Manjot Kalra has been denied bail in Sri Lanka regarding the Lanka Premier League match-fixing investigation. Local authorities detained him following allegations of corruption during the tournament. The court remanded him further as investigations continue.