ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ഓണാഘോഷം സെപ്റ്റംബർ 18 ന് നടക്കും. ‘പൂവേ പൊലി 2026‘ എന്ന പേരിൽ സല്ലാഖിലെ ബീച്ച് ബെ റിസോർട്ടിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുക. കലവറ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷനായി. ആക്ടിംഗ് ജനറൽ സെക്രട്ടറി ജോഷി നെടുവേലിൽ സ്വാഗതം പറഞ്ഞു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ എല്ലാവർക്കും നന്ദി അറിയിച്ചു.പൂവേ പൊലി 2026 ന്റെ സുഗമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. അനൂപ് ശശികുമാർ, അരുൺ രത്നാകരൻ എന്നിവർ ജനറൽ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഓർഗനൈസിങ് കമ്മിറ്റി -അനിൽ യു കെ (കൺവീനർ), കെ. കെ ബിജു, പ്രസന്ന കുമാർ (കോർഡിനേറ്റർമാർ), സന്തോഷ് ബാബു, റെജി രാഘവൻ, ഗിരീഷ് ബാബു, ജേക്കബ് മാത്യു, അജിത് കുമാർ, സൈജു സെബാസ്റ്റ്യൻ, ബിനു വാരിയത്, ബിജു മോൻ, വിനേഷ് കുമാർ, ജോബിൻ മാത്യു, ദീപക് പ്രഭാകരൻ, ശ്രീരാജ് രാജു. ഫുഡ് കമ്മറ്റി -ജയൻ കെ, ഗിരീഷ് കുമാർ (കോർഡിനേറ്റർമാർ), ജിനു കൃഷ്ണൻ, പ്രവീൺ പ്രസാദ്, ടോജി തോമസ്. പ്രോഗ്രാം കമ്മറ്റി -രശ്മി അനൂപ്, ആശ സെഹ്‌റ (കോർഡിനേറ്റർമാർ), വീണ വൈശാഖ്, അശ്വിനി സഞ്ചിത്. റിസപ്ഷൻ കമ്മിറ്റി -സന്ദീപ് ശാരഗധരൻ, നിതിൻ ചെറിയാൻ (കോർഡിനേറ്റർമാർ), ഷെഫീഖ് സൈദുകുഞ്ഞ്, അൻഷാദ് റഹിം, വിഷ്ണു ദേവ്, ഗോകുൽ കൃഷ്ണൻ, ലേഡീസ് വിംഗ്. മീഡിയ -ജഗദീഷ് ശിവൻ, ശ്യാംജിത്ത്, നിതിൻ ഗംഗ. പരിപാടിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും പിന്തുണ കൺവീനർ മാർ അഭ്യർത്ഥിച്ചു.The post പൂവേ പൊലി 2026: വോയ്‌സ് ഓഫ് ആലപ്പിയുടെ ഓണഘോഷം സെപ്റ്റംബർ 18 ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.