മുൻ ബഹ്‌റൈൻ പ്രവാസി നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരം ‘സീതാചക്രം’ അമേരിക്കയിൽ പ്രകാശനം ചെയ്തു

Wait 5 sec.

ഫിലാഡെൽഫിയ / മനാമ: 31 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതത്തിന് ശേഷം ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന പ്രമുഖ എഴുത്തുകാരനും കവിയുമായ നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരമായ ‘സീതാചക്രം’ പ്രകാശനം ചെയ്തു. ഫിലാഡെൽഫിയ ക്രിസ്റ്റോസ് മാർത്തോമാ ചർച്ചിൽ നടന്ന പ്രകാശനങ്ങൾ ചടങ്ങിൽ ഇടവക വികാരി റവ. നൈജു തോമസ് പുസ്തകം പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി മത്തായി ചടങ്ങിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.ഇന്ത്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി പുറത്തിറങ്ങുന്ന നാല്പതോളം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള കവിതകൾ ക്രോഡീകരിച്ചാണ് ‘സീതാചക്രം’ തയ്യാറാക്കിയിരിക്കുന്നത്.പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അനുഭവക്കനലുകളിൽ പുടം ചെയ്തെടുത്ത ഇദ്ദേഹത്തിന്റെ രചനകൾ പച്ചയായ മനുഷ്യജീവിതം, ആത്മീയ ആന്വേഷണങ്ങൾ, പ്രകൃതി, സ്മൃതി, കാലം, പ്രത്യാശ എന്നിവയിലൂടെ വായനക്കാരെ കൂട്ടി കൊണ്ടുപോകുന്നവയാണ്. അനുഭവങ്ങളുടെ ആഴവും ലളിതമായ ഭാഷയും ദാർശനിക കാഴ്ചപ്പാടുകളുമാണ് നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ കവിതകളെ ഏറെ ശ്രദ്ധേയമാക്കുന്നത്.The post മുൻ ബഹ്‌റൈൻ പ്രവാസി നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരം ‘സീതാചക്രം’ അമേരിക്കയിൽ പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.