ബെൽജിയം പരിശീലകസ്ഥാനം ഒഴിയാൻ ഒരുങ്ങി റൂഡി ഗാർസിയ

Wait 5 sec.

ലോകകപ്പിലെ നിരാശാജനകമായ ബെൽജിയത്തിന്റെ പ്രകടനത്തിന് പിന്നാലെ പരിശീലക സ്ഥാനം ഒഴിയാൻ ഒരുങ്ങി റൂഡി ഗാർസിയ. ഈ മാസത്തോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കേണ്ടെന്ന് ഗാർസിയ തീരുമാനിച്ചു. പുതിയ തീരുമാനം ഒരു പ്രസ്താവനയിലൂടെ പുതിയ തീരുമാനം എല്ലാവരെയും അറിയിച്ചത് റോയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ തന്നെയാണ്.  പുതിയ പരിശീലകന്റെ കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല.View this post on InstagramA post shared by Belgian Red Devils (@belgianreddevils)ഫ്രാൻസിൽ നിന്നുമുള്ള ഗാർസിയ നേരത്തെ ലില്ലെ, മാർസെയിൽ, ലിയോൺ, എഎസ് റോമ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2025ൽ ബെൽജിയം ദേശീയ ടീമിന്റെ ചുമതലയേറ്റ അദ്ദേഹത്തിന്റെ കീഴിലുള്ള ടീം ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടു പുറത്തായി. അദ്ദേഹത്തിന്റെ കീഴിൽ 12 വിജയങ്ങളും ആറ് സമനിലകളും രണ്ട് തോൽവികളും ആയിരുന്നു ബെൽജിയത്തിന്റെ റെക്കോർഡ്. സെപ്റ്റംബറിൽ യുവേഫ നേഷൻസ് ലീഗിന്റെ ഭാഗമായി ഇറ്റലി, ഫ്രാൻസ് എന്നിവർക്കെതിരെയാണ് ബെൽജിയത്തിന്റെ അടുത്ത മത്സരങ്ങൾ.The post ബെൽജിയം പരിശീലകസ്ഥാനം ഒഴിയാൻ ഒരുങ്ങി റൂഡി ഗാർസിയ appeared first on Kairali News | Kairali News Live.