പാറ്റകൾക്കൊപ്പമല്ല; മാറി നിന്ന് പ്രതിഷേധിച്ച് കോൺ​ഗ്രസ്

Wait 5 sec.

ദില്ലിയിൽ വിവിധ ആവശ്യങ്ങൾക്കായി യുവാക്കളും സാധാരണക്കാരും തെരുവിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ അതിക്രൂരമായാണ് ദില്ലി പൊലീസും മറ്റ് സേനാ വിഭാ​ഗങ്ങളും ആക്രമിച്ചത്. സമരത്തിന് പിന്തുണയുമായി ഇടതുസംഘടനകളും സി പി ഐ എം എംപിമാരും ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു.എന്നാൽ ആ ഘട്ടങ്ങളിലൊന്നും പ്രതികരിക്കാൻ തയ്യാറാകാത്ത കോൺ​ഗ്രസ് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകായാണ്. എന്നാൽ ജന്തർ മന്തറിലെ പ്രതിഷേധത്തിനൊപ്പം ചേരാതെ പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നിലാണ് രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്കാ ​ഗാന്ധിയുടേയും നേതൃത്വത്തിൽ സമാന്തര പ്രതിഷേധവുമായി രം​ഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.Also read: രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് നേതാക്കളും എവിടെ ? ബിജെപിയുടെ രാഷ്ട്രീയ അജണ്ടയിൽ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നു; വിമർശനവുമായി ഇടത് എംപിമാർഎന്നാൽ ജന്തർ മന്ദിറിലെ സമരാ​ഗ്നിയോടൊപ്പം ചേരാൻ കോൺ​ഗ്രസ് ഇതുവരേയും തയ്യാറായില്ല. കോൺ​ഗ്രസ് വിഷയത്തിൽ പ്രതികരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നിരുന്നത്. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് നിൽക്കക്കളിയില്ലാതെ കോൺ​ഗ്രസ്, ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് രം​ഗത്തെത്തിയത്. മോദിയുടെ പൊലീസിൻ്റെ നേതൃത്വത്തിൽ ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് നേരെ നരനായാട്ടായിരുന്നു നടന്നത്.The post പാറ്റകൾക്കൊപ്പമല്ല; മാറി നിന്ന് പ്രതിഷേധിച്ച് കോൺ​ഗ്രസ് appeared first on Kairali News | Kairali News Live.