നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ ഭരണകൂട ഭീകരതയ്ക്കെതിരെ രൂക്ഷ വിമർശനമാണ് രാജ്യത്തെമ്പാടും ഉയരുന്നത്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴും വർധിതവീരത്തോടെ പോർമുഖം തുറന്നിരിക്കുകയാണ് വിദ്യാർഥികൾ. ഇടതുനേതാക്കളും പ്രവർത്തകും തെരുവിൽ പൊരുതുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി സമരമുഖത്തുണ്ട്.മലയാള സിനിമാരംഗത്തെ പ്രമുഖരും പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്നതിനെ വിസ്മയ നിശിതമായി വിമർശിച്ചു.‘കണ്ണീർവാതകം. ലാത്തിച്ചാർജ്ജ്. വിദ്യാർത്ഥികൾക്ക് പരുക്ക്. റോഡുകൾ തടഞ്ഞു. മെട്രോ സ്റ്റേഷനുകൾ അടച്ചു. നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ. ഇന്റർനെറ്റ് സസ്പെൻഷൻ.പ്രക്ഷോഭകരോട് നിങ്ങൾ യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയക്കുകയും വേണ്ട. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടേണ്ട ആവശ്യവും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം ഇത്തരത്തിലുള്ള ക്രൂരമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.ALSO READ: ജന്തർ മന്തറിലെ പൊലീസ് അതിക്രമം; ഭാവി തലമുറയുടെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്ന് ടൊവിനോ തോമസ്കാരണം നാളെ, നിങ്ങളുടെ ശബ്ദമായിരിക്കാം കേൾക്കപ്പെടേണ്ടത്. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ഇത് സംഭവിച്ചേക്കാം. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.The post സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? വിദ്യാർഥികൾക്കുനേരെയുണ്ടായ ഭരണകൂട ഭീകരതക്കെതിരെ വിസ്മയ മോഹൻലാൽ appeared first on Kairali News | Kairali News Live.