വി എസ് നമ്മെ വിട്ടുപിരിഞ്ഞു പോയിട്ടും ഇവിടെ എവിടെയോ ഒക്കെ ഉണ്ടെന്ന തോന്നലാണ് നമുക്കുള്ളതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ആലപ്പുഴ വലിയ ചുടുകാട്ടിൽ നടന്ന വി എസ് അച്യുതാനന്ദൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആലപ്പുഴയിൽ നിന്നുള്ള അംഗമായിരുന്നു വി എസ്.വി എസിൻ്റെ വസതിയിലെത്തിയ ശേഷമാണ് പിണറായി വിജയൻ അനുസ്മരണ സമ്മേളന വേദിയിലെത്തിയത്. കേരളത്തിൽ സിപിഐഎമ്മിനെ കരുത്തുറ്റ പ്രസ്ഥാനം ആക്കി മാറ്റുന്നത് നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വി എസ് എന്ന് പിണറായി വിജയൻ വി എസ്സിനെ ഓർത്തു കൊണ്ട് പറഞ്ഞു. വ്യത്യസ്ഥമായ നേതൃപാടവം അദ്ദേഹം കാണിച്ചിരുന്നു. ഭരണകൂട മർദനങ്ങളുടെ മുന്നിൽ പതറാതെ പ്രസ്ഥാനത്തെ നയിക്കാൻ വി എസിന് കഴിഞ്ഞു.Also read: സഹകരണ മേഖലയെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം നടക്കുന്നു: പിണറായി വിജയൻഒരിക്കലും തളരാതെ കൂടുതൽ തെളിമയോടെ അദ്ദേഹം ഉയർന്ന് വന്നിട്ടുണ്ട്. പാർലമെൻ്ററി രംഗത്തും മികച്ച രീതിയിലാണ് അദ്ദേഹം ഇടപെട്ടതെന്നും പിണറായി വിജയൻ പറഞ്ഞു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൻ്റെ അധ്യക്ഷനായി.The post വിട്ടുപിരിഞ്ഞു പോയിട്ടും ഇവിടെയെവിടെയോ വി എസ് ഉണ്ടെന്ന തോന്നലാണ് നമുക്ക്: പിണറായി വിജയൻ appeared first on Kairali News | Kairali News Live.