ഇന്ത്യ ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ പിന്നോട്ട് അടിക്കുന്നു: പിണറായി വിജയൻ

Wait 5 sec.

ഇന്ത്യ ​ഗവൺമെൻ്റ് സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ആലപ്പുഴയിൽ വി എസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിൽ വലിയ പ്രക്ഷേഭം നടക്കുകയാണ്. കൂടുതൽ ജനവിഭാഗങ്ങൾ പ്രക്ഷോഭത്തിന്റെ ഭാഗമായി ദില്ലിയിൽ അണിനിരക്കുന്നു.എന്നാൽ അതിനെ തിരിഞ്ഞു നോക്കാൻ ബി ജെ പി ​​ഗവൺമെൻ്റ് തയ്യാറായില്ല. തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. എസ് ഐ ആറിൻ്റെ പേരിൽ നിരവധി വോട്ടർമാർ തള്ളപ്പെട്ടു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് എതിർ ശബ്ദങ്ങളെ വേട്ടയാടുന്നു. ആർഎസ്എസ് നേതൃത്വം അംഗീകരിച്ച പാർട്ടിയാണ് ബിജെപി .ആർഎസ്എസിന്റെ നയമാണ് അവർ നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് നമ്മുടെ ഭരണഘടന അംഗീകരിക്കാൻ ആകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.Also read: വി എസ്സിന് പകരമാകാൻ വി എസ് മാത്രം: പിണറായി വിജയൻകേന്ദ്രത്തിൻ്റെ നയങ്ങളെ വിമർശിക്കാൻ കേരളത്തിൽ പുതിയ യു ഡി എഫ് സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേ​ഹം പറഞ്ഞു. ധവളപത്രത്തിലൂടെയും നയപ്രഖ്യാപനത്തിലൂടെയും ബജറ്റിലൂടെയും എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. സ്വകാര്യവൽക്കരണ നയമാണ് യു ഡി എഫിൻ്റേത്. ഇത് ബി ജെ പി യുടെ നയമാണെന്നും പിണറായി വിജയൻ പറഞ്ഞു.The post ഇന്ത്യ ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ പിന്നോട്ട് അടിക്കുന്നു: പിണറായി വിജയൻ appeared first on Kairali News | Kairali News Live.