പവര്‍കട്ടിനെതിരെ മെഴുകുതിരി കത്തിച്ച് സി പി എം പ്രതിഷേധം; അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയെന്ന് ഇ പി ജയരാജന്‍

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാറിനെതിരെ സി പി എമ്മിന്റെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും വീടുകളിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചങ്ങനാശ്ശേരിയില്‍ നടന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുത്തു.എ കെ ജി സെന്ററില്‍ നടന്ന പ്രതിഷേധത്തിന് സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ നേതൃത്വം നല്‍കി. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. വൈദ്യുതി ക്ഷാമമുണ്ടെന്ന് വരുത്തി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനും ജനങ്ങളെ പിഴിയാനുമാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ.ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം. മുഖ്യമന്ത്രിക്ക് പരിചയക്കുറവുണ്ടെങ്കില്‍ പരിശീലനം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Content Highlights:The CPM organized a statewide candlelight protest against the severe undeclared power cuts across Kerala. Senior leader EP Jayarajan criticized the administration, stating that the current government has become a huge burden to the public. He alleged that the crisis is being created to hike tariffs.