ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിമാരിലൊരാളാണ് ലിജോമോൾ ജോസ്. ‘ഉന്മാദം’ ആണ് ലിജോമോളുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിരൺ ദാസാണ്. വ്യത്യസ്തമായൊരു പൊലീസ് കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ തന്റേതായൊരു ഇടത്തിൽ ഒതുങ്ങിക്കൂടാനാണ് തനിക്ക് താല്പര്യമെന്നും ലൗഡ് ആയി ജീവിക്കാൻ ആഗ്രഹമില്ലെന്നും ലിജോമോൾ പറയുന്നു.‘ഉന്മാദ’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ലിജോമോൾ ഇക്കാര്യം പറഞ്ഞത്. “സ്വകാര്യ ജീവിതവും സ്വന്തമായ ഇടവും ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത, എന്റേതായൊരു ഇടത്തിൽ ഒതുങ്ങിക്കൂടാൻ താല്പര്യപ്പെടുന്നയാൾ, ലൗഡ് ആയി ജീവിക്കാൻ ആഗ്രഹമേയില്ല.എന്റെ സുഹൃത്തുക്കൾക്കും അതൊക്കെത്തന്നെയേ എന്നെപ്പറ്റി പറയാനുണ്ടാവൂ എന്നാണ് വിശ്വാസം. ഞാൻ കുറച്ച് സീരിയസായ, ജാടയുള്ളയാളാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചേക്കാമെന്നു തോന്നുന്നു. ആളുകളുടെയടുത്ത് സ്വതന്ത്രമായി, സ്വസ്ഥമായി സംസാരിച്ചു വരാൻ കുറച്ചു സമയമെടുക്കും.പുതിയതായി പരിചയപ്പെട്ട് സംസാരിച്ചു വരുന്ന ഒരാൾക്ക് ഞാനത്ര ഇടപഴകാൻ പറ്റുന്നയാളായി തോന്നണമെന്നില്ല. ഒരു കണക്കിന് അതൊരു തെറ്റിദ്ധാരണയാണെന്നും പറയാനാവില്ല”.- ലിജോമാൾ പറഞ്ഞു.The post ഞാൻ അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത, എന്റേതായൊരു ഇടത്തിൽ ഒതുങ്ങിക്കൂടാൻ താല്പര്യപ്പെടുന്നയാൾ: ലിജോ മോൾ appeared first on ഇവാർത്ത | Evartha.