തിരുവനന്തപുരം | സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര പരിശോധനക്ക് കായിക വകുപ്പ്. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ മുഴുവന്‍ പര്‍ച്ചേസും പരിശോധിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തല്‍. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും ഇല്ല. കായിക താരങ്ങള്‍ക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെയാണ് നടപടി.സംസ്ഥാനത്ത് 53 സ്പോര്‍ട്സ് ഹോസ്റ്റലുകളിലായി 1,941 കായിക താരങ്ങളാണ് പരിശീലിക്കുന്നത്. ഇവര്‍ക്കുള്ള കിറ്റ് വിതരണം നിലച്ചിട്ട് വര്‍ഷങ്ങളായി. സംഭവം വിവാദമായതിന് പിന്നാലെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ധൃതിപ്പെട്ട് വിതരണം ചെയ്യുകയാണ് ഇപ്പോള്‍ കൗണ്‍സില്‍. കുട്ടികള്‍ക്ക് കൊടുക്കാതെ ഇതെല്ലാം പൂഴ്ത്തിവച്ചത് എന്തിനെന്നുള്ളതാണ് ദൂരൂഹതയേറ്റുന്നത്. ഈ വീഡിയോ കൂടെ പുറത്ത് വന്നതോടെ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമഗ്രമായ അഴിച്ചുപണിക്കാണ് കായിക വകുപ്പ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം കായിക മന്ത്രി തന്നെ ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.എന്നാല്‍, പൂഴ്ത്തിവെപ്പില്‍ ഒരു മറുപടിയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷം വരെയായി ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കിട്ടിയിട്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ജേഴ്സി പോലുമില്ലാതെ മത്സരത്തിന് ഇറങ്ങേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇതുവരെ കെട്ടുകള്‍ പോലും പൊട്ടിക്കാതെ വച്ചിരിക്കുന്ന ജേഴ്സികള്‍, ഷൂസുകള്‍, സ്പൈക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കായിക താരങ്ങള്‍ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് ലക്ഷങ്ങള്‍ വില വരുന്ന മത്സര ഉപകരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.Content Highlights:Kerala Government has decided to restructure the State Sports Council. The Sports Ministry has ordered a comprehensive investigation into all purchases made by the council over the past five years. The step aims to ensure transparency and reform the administration of sports in Kerala.