ഓണക്കാല സര്‍വീസ്: ബസുകള്‍ വാടകക്കെടുക്കാന്‍ കെ എസ് ആര്‍ ടി സി

Wait 5 sec.

കണ്ണൂര്‍ | ഓണക്കാലത്തെ തിരക്ക് നേരിടാന്‍ ബസുകള്‍ വാടകക്കെടുക്കാന്‍ കെ എസ് ആര്‍ ടി സി ഒരുങ്ങുന്നു. രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് പുറമേ ക്രിസ്മസ്, പുതുവത്സര സീസണുകളിലെ തിരക്ക് നേരിടാനും ബസുകള്‍ വാടകക്കടുക്കാന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ഇതിനായി റീ-ടെന്‍ഡര്‍ വിളിച്ചതിന് പിന്നാലെ അഭ്യര്‍ഥനയുമായി മന്ത്രി നേരിട്ട് രംഗത്തെത്തുകയും ചെയ്തു.സര്‍വീസിനായി ബസുകള്‍ തരാന്‍ തയ്യാറുള്ളവര്‍ നല്‍കണമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞു. നല്ല കണ്ടീഷനുള്ള ബസുകള്‍ തന്നാല്‍ അതാത് ദിവസത്തെ കലക്ഷന്‍ തരാമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. പുറത്ത് നിന്ന് ബസ് വാങ്ങാന്‍ ശ്രമിച്ചെങ്കിലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. പത്ത് വര്‍ഷമായി ബസ് വാങ്ങിയിട്ടില്ല. വാങ്ങിയ ബസുകള്‍ പഴയതായി. കേരളത്തിന് പുറത്ത് നിന്ന് ആളുകള്‍ക്ക് മൂന്നിരട്ടി ചാര്‍ജ് കൊടുത്ത് വരേണ്ട സ്ഥതിയാണ് ഓണക്കാലത്ത്. 1,500 രൂപയുടെ ടിക്കറ്റിന് 3,000 ഉം 4,000 മൊക്കെയാണ് നല്‍കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ യാത്രാപ്രശ്‌നം പരിഹരിക്കാനാണ് മുന്‍ഗണനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സര്‍വീസ് നടത്തുന്നതിനായി ബസുകള്‍ വാടകക്കെടുക്കാന്‍ കെ എസ് ആര്‍ ടി സി നേരത്തെ തീരുമാനിച്ചിരുന്നു. 600 നോണ്‍-എസി ബസുകള്‍ വാടകക്കെടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. ബസുകള്‍ വെറ്റ് ലീസ് (ഡ്രൈവറടക്കം വാടകക്ക്) അടിസ്ഥാനത്തില്‍ ലഭ്യമാക്കാനാണ് കരാര്‍ ക്ഷണിച്ചത്. നവംബര്‍ 10 മുതല്‍ 2027 ജനുവരി 20 വരെയാണ് വാടക കാലാവധി. സെപ്തംബര്‍ മാസത്തോടെ കെ എസ് ആര്‍ ടി സിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂര്‍ത്തിയാവുകയാണ്.Content Highlights:To meet the high demand during the Onam festival season, KSRTC has decided to rent private buses for special services across Kerala. This initiative aims to ease passenger rush and provide seamless public transportation. Detailed guidelines and routes for the rented fleet will be released soon.