ഇടത് മുന്നണി യോഗം അടിയന്തരമായി വിളിക്കണമെന്ന് ഐ എസ് ജെ ഡി

Wait 5 sec.

കൊച്ചി | ഇടത് മുന്നണി സംസ്ഥാന കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ക്കണമെന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ (ഐ എസ് ജെ ഡി). എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. മുന്നണി യോഗം വിളിക്കണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിനെ യോഗം ചുമതലപ്പെടുത്തി.നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പരാജയ കാരണങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫിന്റെ സമ്പൂര്‍ണ സംസ്ഥാന കമ്മിറ്റി യോഗം ഇതുവരെ ചേര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. സമീപകാലത്തായി എല്‍ ഡി എഫിലെ ചിലര്‍ മുന്നണി മര്യാദകള്‍ ലംഘിച്ച് പരസ്യ നിലപാടുകള്‍ എടുക്കുന്നത് മുന്നണിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്.സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളും മുന്നണിയില്‍ രൂക്ഷമാകുന്ന അഭിപ്രായ ഭിന്നതകളും അടിയന്തരമായി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഐ എസ് ജെ ഡി യോഗം ആവശ്യപ്പെട്ടു.Content Highlights:ISJD has demanded an urgent meeting of the Left Democratic Front to address pressing political matters. The party leadership emphasized the need for immediate consultation within the alliance. Further discussions are expected to take place soon to resolve current political developments in Kerala.