വാഷിംഗ്ടൺ | വാട്സ്ആപ്പ് വെബ്ബ് ഉപയോക്താക്കൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നേരിട്ട് വോയിസ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സംവിധാനം മെറ്റ അവതരിപ്പിച്ചു. മൊബൈൽ, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ വിവിധ ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നോ അതിലധികമോ ആളുകളുമായി ഗ്രൂപ്പ് കോളുകൾ പ്രൈവറ്റ് ഡെസ്ക്ടോപ്പ് കോളിംഗ് (Private Desktop Calling) വഴി ഇനി നേരിട്ട് നടത്താം.ഏതൊരു ബ്രൗസറിൽ നിന്നും അധിക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കോളിംഗ് ഫീച്ചർ ഉപയോഗിക്കാം എന്നത് കോളേജ് വിദ്യാർത്ഥികൾക്കും കമ്പനികളിലെ ജീവനക്കാർക്കുമെല്ലാം ഏറെ പ്രയോജനകരമാകും. ബ്രൗസറിലൂടെ തന്നെ സ്ക്രീൻ ഷെയറിംഗ് (Screen Sharing), റിയാക്ഷനുകൾ (Reactions), പൂർണ്ണമായ കോൾ ഹിസ്റ്ററിയും ഫേവറിറ്റുകളും അടങ്ങിയ ഡെഡിക്കേറ്റഡ് കോൾസ് ടാബ് (Dedicated Calls Tab) എന്നിവയും ലഭ്യമാകും. വെബ് കോളുകളും പൂർണ്ണമായും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് (End-to-End Encrypted) ആയിരിക്കും. ഇതിന് സമയപരിധിയോ പ്രത്യേക ഫീസോ ഇല്ല.കൂടാതെ ആക്ടീവ് ഗ്രൂപ്പ് കോളുകൾ ഡിസ്കണക്ട് ചെയ്യാതെ തന്നെ ഒരു ഡിവൈസിൽ നിന്ന് മറ്റൊരു ഡിവൈസിലേക്ക് മാറ്റാൻ സഹായിക്കുന്ന കോൾ ട്രാൻസ്ഫർ (Call Transfer) ഫീച്ചറും ഇതിലുണ്ട്. ഗ്രൂപ്പ് കോളുകളിൽ കൂടുതൽ നിയന്ത്രണം സാധ്യമാക്കാൻ വെയിറ്റിംഗ് റൂം (Waiting Room) സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോൾ ലിങ്ക് ഉണ്ടാക്കുമ്പോൾ അംഗീകാരം നിർബന്ധമാക്കിയാൽ പങ്കെടുക്കുന്നവർ വെയിറ്റിംഗ് റൂമിൽ എത്തുമ്പോൾ അഡ്മിന് അനുമതി നൽകാം.കോൾ ആരംഭിക്കുമ്പോൾ തന്നെ മികച്ച വീഡിയോ ക്വാളിറ്റി ഉറപ്പാക്കുന്ന ക്വിക്ക് എച്ച് ഡി (QuickHD), പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കി ശബ്ദം വ്യക്തമാക്കുന്ന നോയ്സ് സപ്രഷൻ (Noise Suppression) ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ മാറ്റങ്ങൾ ഘട്ടങ്ങളായി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങും. Content HighlightsWhatsApp has officially introduced Web Calling allowing users to make audio and video calls directly from WhatsApp Web without downloads. New features include Call Transfer, Waiting Room, QuickHD, and Noise Suppression.