മഴയുടെ ശക്തി കുറയുന്നു; കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയില്ല

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അര്‍ണബ് ചുഴലിക്കാറ്റായി മാറിയിട്ടുണ്ടെങ്കിലും നിലവില്‍ കേരളത്തിന് വലിയ ഭീഷണിയല്ലെന്നാണ് വ്യക്തമാകുന്നത്. കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അര്‍ണബ് നാളെ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം.മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന നാളെ ഉച്ചയോടെ ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ.നിലവില്‍ ഗോപാല്‍പൂരില്‍ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 140 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവില്‍ കേരളത്തിന് ഭീഷണിയില്ലെങ്കിലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ മോശമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.Content Highlights:Rain intensity has started to subside across Kerala bringing significant relief to residents. The meteorological department confirmed that there is currently no threat of a cyclone directly affecting the state. Authorities continue to monitor conditions while local weather warnings are being updated.