ജോര്‍ദാനിലെ ചര്‍ച്ചിലുണ്ടായ ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍

Wait 5 sec.

ഹമൂദ് | ജോര്‍ദാനിലെ ഹമൂദില്‍ ചര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. സഹോദരങ്ങളായ ഹസ്സ സൈദാന്‍ മുഹമ്മദ്, മെഷാല്‍ സൈദാന്‍ മുഹമ്മദ് എന്നിവരെയും അഹ്മദ് സമി ഹുസൈന്‍ എന്ന കുടുംബ സുഹൃത്തിനെയുമാണ് ജോര്‍ദാന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ത്തതിനാല്‍ അതിസാഹസികമായാണ് അക്രമികളെ പിടികൂടിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ പരുക്കേറ്റ ആക്രമികളില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് നടന്ന പരിശോധനയില്‍ തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജോര്‍ദാനിലെ പെട്ര വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് മൊമാനി അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ്, ഹമൂദ് ഗ്രാമത്തില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങിനിടെ മൂന്ന് തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.Content Highlights:Jordanian security forces arrested three suspects linked to the deadly attack on a Greek Orthodox church in Hamoud. The arrests occurred following a three-hour gunbattle during which all three attackers were injured while no security personnel were harmed. Weapons and ammunition were seized from the site, and government officials stated the suspects have no known terrorist network ties.