‘പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി

Wait 5 sec.

തിരുവനന്തപുരം | റോഡില്‍ മനുഷ്യരക്തം വീഴ്ത്തുന്നവര്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവുമുള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവര്‍ത്തിച്ചിരിക്കുകയാണ്.ജയബാലകൃഷ്ണന്‍ എന്ന സാധാരണക്കാരനാണ് അമിതവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സില്ലാത്ത പതിനേഴുകാരനാണ്. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്? എഫ് ഐ ആറില്‍ പ്രതിയുടെ പേരില്ല. ‘അണ്‍നോണ്‍’ എന്ന് മറച്ചുവച്ചിരിക്കുകയാണ്. അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരുടെ ഫോണുകള്‍ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാന്‍ പോലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കള്‍ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാന്‍ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സര്‍ക്കാര്‍ കുടപിടിക്കുന്നത്.ഇരക്ക് നീതി ഉറപ്പാക്കേണ്ടവര്‍ തന്നെ വേട്ടക്കാര്‍ക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യു ഡി എഫ് സര്‍ക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തില്‍ ഈ നാട് ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ടാകും. പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.Content Highlights: Kerala Chief Minister Pinarayi Vijayan strongly criticized the police for granting special treatment to an accused simply because he is the son of a judge. He questioned who gave the police authority to rewrite laws for influential individuals. The CM urged strict legal action without bias.