ലീഗോ/ സോമാലിയ | സോമാലിയന്‍ സര്‍ക്കാര്‍ സേനയും അല്‍ഷബാബ് തീവ്രവാദി ഗ്രൂപ്പും ഏറ്റുമുട്ടി നിരവധി പേര് കൊല്ലപ്പെട്ടു. അല്‍ ഖയ്ദയുമായി ബന്ധമുള്ള മധ്യ സോമാലിയയുടെ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന അല്‍ഷബാബ് രണ്ട് പതിറ്റാണ്ടായി സര്‍ക്കാരിനെതിരെ പോരാടുകയാണ്.ലോവര്‍ ഷബെല്ലയിലെ സര്‍ക്കാര്‍ സൈനികര്‍ക്ക് നേരെയുണ്ടായ മൂന്ന് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 321 സൈനികര്‍ കൊല്ലപ്പെട്ടെന്നും ചില സൈനികരെ തടവിലാക്കി ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തെന്നും അല്‍ഷബാബ് അവകാശപ്പെട്ടു. ലീഗോ നഗരത്തിനടുത്തെ ആക്രമണത്തില്‍ ഫെഡറല്‍ സൈന്യം 75 അല്‍ഷബാബ് തീവ്രവാദികളെ വധിക്കുകയും 56 പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഓപ്പറേഷന് ബനൂദയുടെ ഭാഗമായി ഒക്ടോബര്‍ 26ന് സോമാലിയന്‍ നാഷണല്‍ ആര്‍മി ജമീക്കയിലുള്ള അല്‍ഷബാബ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.Content Highlights: Severe clashes between Somali government forces and Al-Shabaab militants in Leego resulted in numerous casualties. The defense ministry confirmed 75 terrorists were killed during counter-operations under Operation Banooda. Al-Shabaab claimed heavy army casualties in the three-hour battle.