ന്യൂഡല്‍ഹി | വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ക്കെതിരെ നവംബര്‍ ഒന്നിന് രാംലീല മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന റാലിക്ക് ഉപാധികളോടെ അനുമതി നല്കി ഡല്‍ഹി പോലീസ്. ജനക്കൂട്ട നിയന്ത്രണം, സി സി ടി വി നിരീക്ഷണം, ഗതാഗത ക്രമീകരണം തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍.‘വോട്ട് ചോരി’ നടന്നെന്നാരോപിച്ച് പ്രതിപക്ഷ സഖ്യം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ റാലിയാണ് നവംബര്‍ ഒന്നിന് നടത്തപ്പെടുന്നത്. വോട്ടര്‍ പട്ടികയിലെ എസ് ഐ ആര് പ്രക്രിയ വസ്ഥുതാപരമാക്കണമെന്നും ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവക്കണമെന്നുമാണ് റാലിയുടെ ആവശ്യം. റാലിക്കായി പത്തുലക്ഷം ആളുകള്‍ ഡല്‍ഹിയിലെത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 3 വരെ റാംലീല മൈതാനം ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് പോലീസ് അനുമതി നല്കി. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് റാലി നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം 5 മണിക്ക് റാലി അവസാനിക്കണമെന്നും ആളുകള്‍ പിരിഞ്ഞുപോകണമെന്നും കര്‍ശനമായ വ്യവസ്ഥയുണ്ട്. ഒരു കാരണവശാലും പരിപാടിയുടെ സമയം നീട്ടാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ബസുകള്‍, കാറുകള്‍ മറ്റ് വാഹനങ്ങള്‍ എന്നിവയെല്ലാം ട്രാഫിക് പോലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. ആവശ്യത്തിന് വാട്ടര്‍ ടാങ്കറുകളും ടോയ്ലറ്റ് സൗകര്യങ്ങളും ഒരുക്കുകയും പരിപാടി നിയന്ത്രിക്കുന്നതിനായി വളണ്ടിയര്‍മാരെ നിയോഗിക്കണമെന്നും ,അവരെ തിരിച്ചറിയുന്നതിനായി അവര്‍ ഒരുപോലെയുള്ള വസ്ത്രമൊ ബാഡ്ജുകളൊ ധരിക്കണമെന്നും വ്യവസ്ഥയുണ്ട് .Content Highlights:Delhi Police has granted conditional approval to Congress and INDIA bloc for a mega rally at Ramlila Maidan on November 1. The protest targets alleged voter list irregularities and demands Chief Election Commissioner Gyanesh Kumar resignation. Strict conditions including traffic control, CCTV setup, and a 5 PM deadline have been mandated.