കൊച്ചി | സി എം ആര് എല്‍- എക്സാലോജിക് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഡിവിഷന് ബെഞ്ച്. ഇക്കാലയളവില്‍ എഫ്ഐആറില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് നല്കിയ ഹരജിയിലാണ് ഡിവിഷന് ബെഞ്ച് നടപടി. കേസില്‍ ഇഡിക്കും വിജിലന്‍സിനും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.പിണറായിയുടെ ഹരജി ഫയില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്തങ്ങളുടെ വാദം കേള്‍ക്കാതെയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും വിജിലന്‍സിന്റെ എഫ് ഐ ആറും ഇ ഡിയുടെ ഇ സി ഐ ആറും നിലനില്‍ക്കില്ലെന്നായിരുന്നു പിണറായിയുടെ പ്രധാന വാദം. സുപ്രിംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവിഷന് ബഞ്ച് എന്തു തീരുമാനമെടുക്കും എന്നത് സുപ്രധാനമാണ്.ജസ്റ്റിസ് നടരാജന് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ച്ത.പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെയാണ് ഹൈക്കോടതിയിലും ഹാജരാവുക. കേസില്‍ പിണറായിയുടെ ഹരജിയില്‍ സുപ്രിംകോടതി അന്വേഷണം 10 ദിവസത്തേക്ക് സ്റ്റേ ചെയ്തതിരുന്നു.കേസില്‍ ഇ ഡി സംസ്ഥാന സര്‍ക്കാറിനു നല്കിയ കത്തുപ്രകാരം വിജിലന്‍സ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്, മകള്‍ ടി വീണ, മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ അപ്പീല്‍ നല്‍കിയത്.നേരത്തെ ഈ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.Content Highlights:The Division Bench of the Kerala High Court stayed the Single Bench order directing further proceedings in the CMRL Exalogic case. The court directed that no further action should be taken based on the FIR registered in the matter. The relief comes following an appeal filed by Pinarayi Vijayan after Supreme Court intervention.