കണ്ണൂര്‍| കണ്ണൂര്‍ കണ്ണവത്ത് രണ്ടിടങ്ങളിലായി സ്റ്റീല്‍ ബോംബ് സ്ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് രണ്ട് കേന്ദ്രങ്ങളിലായി സ്ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത്.സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ റോഡില്‍ കുഴി രൂപപ്പെടുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.വിവരമറിഞ്ഞ് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Content Highlights: Steel bomb explosions occurred at two locations in Kannavam, Kannur, including near the Range Forest Office. The blasts caused damage to nearby window panes and created a crater on the road. Police and bomb squad officers inspected the spots and registered a case to investigate the incident.