‎ജീവനെടുക്കുന്ന ഓവർ ടേക്കിംഗുകൾ

Wait 5 sec.

ഇത്തരത്തിലെ(ചിത്രത്തിലെ) ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് കരിച്ചുകളയുന്നത്. റോഡിലെ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം മരണപ്പാച്ചിലുകൾ സ്വന്തം ജീവന് മാത്രമല്ല, എതിർദിശയിൽ വരുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്. ‎‎ഓവർടേക്കിംഗ് തീർത്തും സുരക്ഷിതമായി മാത്രം ചെലയ്യണ്ട ഒന്നാണ്, ധൃതിയല്ല, വിവേകമാണ് വേണ്ടത്. ഒരു നിമിഷത്തെ തിടുക്കം ചിലപ്പോൾ നിങ്ങളുടേയും മറ്റ് റോഡുപയോക്താക്കളുടെയും  ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം.‎‎ ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‎‎ മുന്നിൽ റോഡ് വ്യക്തമായി കാണാത്ത വളവിലോ കയറ്റത്തിലോ പാലത്തിലോ ജംഗ്ഷനിലോ ഒരിക്കലും ഓവർടേക്ക് ചെയ്യരുത്.‎‎ ഇൻഡിക്കേറ്ററും ഹോണും ഉപയോഗിച്ച് നിങ്ങളുടെ ഉദ്ദേശ്യം മറ്റുള്ളവരെ അറിയിക്കുക. പിന്നിലെ വാഹനങ്ങളെ മിററിൽ നോക്കി നിരീക്ഷിക്കണം‎‎  വലതുവശത്തുകൂടിയാണ് ഓവർടേക്ക് ചെയ്യേണ്ടത്. മുന്നിലെ വാഹനം വലത്തേക്ക് തിരിയാൻ സിഗ്നൽ നൽകിയാലോ മൾട്ടി ലേൻ റോഡിൽ സ്വന്തം ലേനിൽ നിന്ന് മാറാതെ സുരക്ഷിതമായ രീതിയാലോ ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്യാം.‎‎ എതിരെ വരുന്ന വാഹനത്തിന്റെ വേഗം കുറച്ചുകാണരുത്. ഓവർടേക്ക് പൂർത്തിയാക്കാൻ ആവശ്യമായ ദൂരം ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.‎‎മുന്നിലെ വാഹനത്തെ മറികടന്ന ശേഷം സുരക്ഷിതമായ അകലം പാലിച്ച് മാത്രമാണ് തിരികെ ഇടതുലെയ്നിലേക്ക് വരേണ്ടത്.‎‎ സോളിഡ് വൈറ്റ്/യെല്ലോ ലൈൻ ഉള്ളിടത്തും സ്കൂൾ, ആശുപത്രി പരിസരങ്ങളിലും സീബ്ര ക്രോസിംഗിലും തിരക്കേറിയ നഗര റോഡുകളിലും  ഓവർടേക്കിംഗ് നിയമവിരുദ്ധവും അപകടകരവുമാണ്.‎‎​നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. റോഡിൽ പരസ്പര ബഹുമാനത്തോടെയും ജാഗ്രതയോടെയും വാഹനം ഓടിക്കുക‎‎നിരത്തിൽ തോറ്റ് കൊടുക്കുമോഴാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നത് എന്ന കാര്യവും മറക്കാതിരിക്കുക. (കടപ്പാട് : മോട്ടോർ വാഹന വകുപ്പ് )The post ‎ജീവനെടുക്കുന്ന ഓവർ ടേക്കിംഗുകൾ appeared first on Arabian Malayali.