എറണാകുളം| ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന്. വീഴ്ച വരുത്തിയ എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും പോലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് എഡിജിപി പറഞ്ഞു. കേസില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഏതെല്ലാം രീതിയില്‍ ഇന്‍വോള്‍വ്മെന്റ് ആര്‍ക്കൊക്കെ ഉണ്ടെങ്കിലും അവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടിയെടുക്കും. പോലീസ് വിഷയം ഗൗരവതരമായാണ് എടുത്തിരിക്കുന്നത്. മറ്റുകാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയുമെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.കാര്‍ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടുണ്ട്. ജില്ലാ ചുമതലയുള്ള ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ജഡ്ജി പോലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം, 17കാരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. കുറ്റകരമായ നരഹത്യ ചുമത്തിയെന്നും, വാഹനം 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിനെതിരെയാണ് പോലീസ് നീക്കം. പതിനേഴുകാരന് ലൈസന്‍സ് എടുക്കുന്നത് വിലക്കാന്‍ എംവിഡി നീക്കം നടത്തുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെന്‍സിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യും.പതിനേഴുകാരന്റെ പിതാവ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ പോലീസ് ചോദ്യം ചെയ്തു. ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന് വാഹനമോടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി.തുടര്‍നടപടിയില്‍ ഇന്ന് തീരുമാനമുണ്ടാകും. തന്റെ അറിവോടെയല്ല മകന് വാഹനമോടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി.Content Highlights: ADGP P Vijayan assured strict action against anyone involved in the Cheranalloor Benz accident case. Police applied to cancel the minor’s bail after adding culpable homicide charges for driving at 104 kmph. MVD moves to ban his license until age 25 and suspend the Benz car’s RC.