കുളത്തൂപ്പുഴയില്‍ 17 കാരന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടു; ദാരുണാന്ത്യം

Wait 5 sec.

കൊല്ലം|കുളത്തൂപ്പുഴയില്‍ 17 കാരന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടു. അപകടത്തില്‍ കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശ് (17)മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. ആകാശ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.Content Highlights: A 17-year-old student, Akash, died in a road accident at Kulathupuzha after his bike lost control. The Kalluvettankuzhi Higher Secondary School student succumbed to injuries while being rushed to Trivandrum Medical College. The body is kept at the hospital for postmortem procedures.