ഷെയ്ഖ് ഹസീന രാജ്യം വിട്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

Wait 5 sec.

ധാക്ക | ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തു നിന്ന് പലായനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തുവെന്നതില്‍ ആരോപണ വിധേയനായ ബംഗ്ലാദേശ് മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. കെ എം തഹ്സിഫ് സൗരി എന്നയാളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.2024ല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന രാജ്യം വിട്ടുപോകുന്ന ദൃശ്യങ്ങളുടെ വീഡിയോ അപ്ലോഡ് ചെയ്തുവെന്നായിരുന്നു ഉദ്യോഗസ്ഥനെതിരായ ആരോപണം. കാണാതായി ഒരു ദിവസത്തിന് ശേഷം, ഒക്ടോബര്‍ 28-നാണ് സൗരിയുടെ മൃതദേഹം തുരാഗ് നദിയില്‍ നിന്ന് കണ്ടെടുത്തത്. കറുത്ത ഷര്‍ട്ടും വെള്ള ട്രൗസറുമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ധാക്കയിലെ ഉത്തര്‍ഖാന്‍ മേഖലയിലുള്ള രാജബാരി ഘാട്ടിന് സമീപത്തായാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയത്.ഹസീനയുടെ വീഡിയോ പോസ്റ്റ് ചെയ്തതു മുതല്‍ തഹ്സിഫ് പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും, ആ വീഡിയോ കാരണമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിക്കുന്നു.Content Highlights: A former Bangladesh Air Force officer who captured footage of Sheikh Hasina fleeing the country has been found dead. The video showing her departure had previously gone viral across social media platforms. Authorities have initiated an investigation into the mysterious death of the ex-officer.