തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി പി എസ് സി റാങ്ക് ഹോള്‍ഡേഴ്സ്. എല്‍ പി എസ് ടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തവരാണ് സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ച് സമരത്തിലുള്ളത്. നാളെ (ഒക്ടോബര്‍ 31, ശനി) സെക്രട്ടേറിയറ്റിലേക്ക് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക, കോഴ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാര്‍ഥികളുടെ സമരം. ‘ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പോരാടുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭം നടക്കുന്നത്.ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ചതില്‍ പ്രതിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്സ് നേരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഒക്ടോബര്‍ 12 ന് മനുഷ്യച്ചങ്ങല തീര്‍ത്ത് നിയമസഭ വളയുകയും ചെയ്തു.Content Highlights: PSC rank holders in Kerala have decided to intensify their ongoing protest, accusing the state government of continued betrayal and negligence. The job aspirants are protesting against the non-reporting of vacancies and the delay in appointing candidates from valid rank lists.