തിരുവനന്തപുരം| സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അടുത്ത മാസവുമുണ്ടാകാന് സാധ്യത. ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ കേരളത്തില്‍ നവംബര്‍ മാസം മുതല്‍ വീണ്ടും ലോഡ്ഷെഡിംഗിനും വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയുണ്ടെന്നാണ് സൂചന. സമയത്ത് തീരുമാനം അറിയിക്കാതിരുന്ന സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി ലഭിച്ചേക്കില്ല.. ഇപ്പോഴത്തെ സാഹചര്യത്തില്‍ പീക്ക് സമയത്ത് 738 മെഗാ വാട്ട് വരെ കുറവുണ്ട്. പീക്ക് സമയത്ത് വൈദ്യതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തിലും ശ്രമം നടക്കുന്നുണ്ട്. തത്സമയ വിപണിയില്‍ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വന്നേക്കും.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് 900 മെഗാവാട്ട് വരെ കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം നികത്തുന്നതിനായി വൈകീട്ട് 6 മണിക്കും അര്‍ധരാത്രിക്കും ഇടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതരായേക്കും. ജൂലൈയിലും സെപ്റ്റംബറിലും പവര്‍ കട്ടുകള്‍ ഉണ്ടായതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി.Content Highlights:Kerala faces a major power crisis with potential load shedding from November due to uncertainties in procuring electricity from Himachal Pradesh. Officials warn of a peak-hour deficit reaching up to 900 megawatts starting November 1. Restrictions may be implemented between 6 PM and midnight if market purchases fail.