രാത്രിയും പുലര്‍ച്ചെയും നിരന്തരം ആക്രമണം നടത്തി ഹൂതികള്‍; അവശിഷ്ടങ്ങള്‍ വീണ് സഊദി പൗരന് പരിക്ക്

Wait 5 sec.

റിയാദ്| സഊദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ നിരന്തരം ആക്രമണം തുടരുന്നു. വ്യാഴാഴ്ച രാത്രിയും ഇന്ന് പുലര്‍ച്ചെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. സഊദി സഖ്യസേന പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളും ഡ്രോണുകളും തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ വീണ് സ്വദേശി പൗരന് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഇയാളുടെ വീടിനും വാഹനത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.റിയാദിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ താഴെ പതിച്ചത്. വ്യാഴാഴ്ച രാത്രി 8.15നാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ ചെങ്കടല്‍ മേഖലയിലേക്കും ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഈ മിസൈലും പ്രതിരോധിച്ചതായി സഊദി സഖ്യ സേന അറിയിച്ചു.Content Highlights: Saudi Arabia intercepted multiple Houthi ballistic missiles and drones over Riyadh and the Red Sea. Falling debris from the interception injured a citizen and damaged property. The Saudi-led coalition confirmed all aerial threats were successfully neutralized.