ദുബൈ; അറബ് റീഡിംഗ് ചലഞ്ച് മത്സരത്തിൽ ഈജിപ്തിന് ഒന്നാം സ്ഥാനം

Wait 5 sec.

ദുബൈ| പത്താമത് അറബ് വായനാ മത്സരത്തിൽ ഈജിപ്തിന്റെ മായർ മുഹമ്മദ് റജബ് ഉത്മാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നേടിയ മായർ ഉത്മാന് അഞ്ച് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. ഫലസ്തീന്റെ ഗസൽ തൈം രണ്ടാം സ്ഥാനവും സഊദി അറേബ്യയുടെ റയാൻ അൽ സക്്രി മൂന്നാം സ്ഥാനവും നേടി.മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗസൽ തൈമിന് ഒരു ലക്ഷം ദിർഹവും മൂന്നാം സ്ഥാനം നേടിയ റയാന് എഴുപതിനായിരം ദിർഹവുമാണ് സമ്മാനമായി ലഭിച്ചത്. ലെബനന്റെ മനീസ ബിലാൽ അബു മഹ്‌മൂദ്, മൊറോക്കോയുടെ ഖദീജ ബൗംലിക്, ലിബിയയുടെ യാസ്മിൻ അബ്ദുർറഹ്്മാൻ അൽ ബുത്തി തുടങ്ങിയ യുവ വായനക്കാരെയും ചടങ്ങിൽ ആദരിച്ചു.നിശ്ചയദാർഢ്യ വിഭാഗത്തിൽ സിറിയയുടെ മഹ്‌മൂദ് ഉംറാനും അറബ് സമൂഹങ്ങൾക്കും വിദേശ വിദ്യാർഥികൾക്കുമുള്ള വിഭാഗത്തിൽ സുഹൈബ് മജ്ദും മികച്ച വിദ്യാർഥികളായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്‌കൂളായി തുണീഷ്യയിലെ സിദി അമിർ പ്രൈമറി സ്‌കൂളിനെയും ആദരിച്ചു.ഈ വർഷത്തെ മത്സരത്തിൽ 60 രാജ്യങ്ങളിൽ നിന്നായി 40 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 24 ശതമാനം വർധനവാണ് പങ്കാളിത്തത്തിലുണ്ടായത്. 1,38,426 സ്‌കൂളുകളും 1,61,507 സൂപ്പർവൈസർമാരും ഇതിൽ പങ്കാളികളായി. നിർണായക വിഭാഗത്തിൽ മാത്രം 74,062 വിദ്യാർഥികൾ മാറ്റുരച്ചു.അറബ് ലോകത്തെ യുവജനങ്ങളിൽ വായനാശീലം വളർത്തുന്നതിനും അറബ് ഭാഷയുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുമായി 2015-ൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഈ മത്സരത്തിന് തുടക്കം കുറിച്ചത്.Content Highlights: Egypt’s Mayer Mohamed Rajab Uthman secured first place and 500,000 AED in the 10th Arab Reading Challenge in Dubai. Palestinian contestant Ghasal Taim and Saudi Arabia’s Rayan Al Sakri won second and third places respectively. Over 40 million students from 60 countries participated in this year’s initiative launched by Sheikh Mohammed bin Rashid Al Maktoum.