ഉത്തരാഖണ്ഡിൽ പൈലറ്റടക്കം ആറ് യാത്രക്കാരുമായി പുറപ്പെട്ട ഹെലികോപ്റ്റർ തകർന്നു വീണു

Wait 5 sec.

ജോഷിമഠ് | ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ബദരിനാഥിൽ നിന്ന് ആറ് യാത്രക്കാരുമായി പുറപ്പെട്ട ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചകഴിഞ്ഞ് 2:15 ഓടെ ബദരിനാഥിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററുമായി ഹതി പർവത് പ്രദേശത്തിന് സമീപം വെച്ചാണ് ബന്ധം നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.ചായീ ഗ്രാമത്തിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ വിഭാഗവും എസ് ഡി ആർ എഫും ചേർന്ന് സംയുക്ത രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജോഷിമഠ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ചന്ദ്ര ശേഖർ വസിഷ്ഠ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിന് സമാനമായ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.Content Highlights: A helicopter carrying six people crashed near Joshimath in Uttarakhand after losing contact during snowfall. Chief Minister Pushkar Dhami confirmed the incident, and joint rescue operations are currently underway.