എൽ ഐ സി ഹൗസിംഗ് ഫിനാൻസിൽ 232 അപ്രന്റിസ്

Wait 5 sec.

എൽ ഐ സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ 232 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ സംസ്ഥാനങ്ങളിലാണ് ഒഴിവുകളുള്ളത്. ഇതിൽ ഏഴ് ഒഴിവ് കേരളത്തിലാണ്. ഒരു വർഷമാണ് പരിശീലനം.കേരളത്തിലെ ഒഴിവുകൾആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുണ്ട്.സ്‌റ്റൈപെൻഡ്: കേരളത്തിലെ നഗരങ്ങളിൽ 14,150 രൂപയും അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, സൂറത്ത് എന്നീ മെട്രോ നഗരങ്ങളിൽ 16,650 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം.പ്രായം: 20-25 വയസ്സ്.തിരഞ്ഞെടുപ്പ്ഓൺലൈൻ പരീക്ഷ നടത്തിയാകും തിരഞ്ഞെടുക്കുക. ഫ്രണ്ട് ക്യാമറാ സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പരീക്ഷ എഴുതാം. നൂറ് മാർക്കിനുള്ള പരീക്ഷക്ക് ഒരു മണിക്കൂറാണ് സമയം. ജനറൽ/ഫിനാൻസ് അവെയർനസ്സ്, ജനറൽ ഇംഗ്ലീഷ്, റീസണിംഗ് എബിലിറ്റി ആൻഡ് കന്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും.അപേക്ഷാഫീസ്: ജനറൽ, ഒ ബി സി, ഇ ഡബ്ല്യു എസ്. വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 800 രൂപയും വനിതകൾക്ക് 600 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി വിഭാഗക്കാരും ഭിന്നശേഷിക്കാരും 200 രൂപ അടച്ചാൽ മതിയാകും. അടയ്ക്കുന്ന തുകക്ക് നിശ്ചിത ജി എസ് ടിയും നൽകണം.അപേക്ഷഓൺലൈനായി അപേക്ഷിക്കണം. അപ്രന്റിസ്ഷിപ്പ് പോർട്ടലായ https://nats.education.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം https://beep.bfsissc.com വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഒന്ന്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.lichousing.com ൽ ലഭിക്കും.Content Highlights: LIC Housing Finance invites applications for 232 Apprentice vacancies across India, including seven seats in Kerala. Graduates aged 20 to 25 years can apply online through the NATS portal. Candidates will be selected via an online test, and the last date to apply is November 1.