പരേതയായ ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷിന്റെ മക്കൾക്ക് യു.പി.പി പഠനസഹായം കൈമാറി

Wait 5 sec.

മനാമ: അകാലത്തിൽ നിര്യാതയായ ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് പങ്കജിന്റെ മക്കളുടെ നാട്ടിലെ തുടർവിദ്യാഭ്യാസത്തിനായി യുണൈറ്റഡ് പേരന്റ് പാനൽ (UPP) നൽകുന്ന പഠനസഹായം കൈമാറി. പരേതയുടെ ബന്ധുവായ ഹരീഷ് ഏറ്റുവാങ്ങിയ സഹായധനം കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിന് തുണയാകാനും കുടുംബത്തിന് ആശ്വാസമേകാനും ലക്ഷ്യമിട്ടാണ് നൽകിയത്.ചടങ്ങിൽ യു.പി.പി രക്ഷാധികാരി എബ്രഹാം ജോൺ, യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.കൂടാതെ യു.പി.പി നേതാക്കളായ ഡോ. ശ്രീദേവി, റിഷാദ്, സയ്യിദ് ഹനീഫ്, ഡി. കൃഷ്ണകുമാർ, സക്കറിയ ചുള്ളിക്കൽ, സക്കീർ ഹുസൈൻ മൈത്രി എന്നിവരും ചടങ്ങിൽ സംബന്ധിച്ച് കുടുംബത്തിന് പിന്തുണ അറിയിച്ചു.The post പരേതയായ ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷിന്റെ മക്കൾക്ക് യു.പി.പി പഠനസഹായം കൈമാറി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.