'ലൂക്കാ ചുപ്പി'യുടെ ഓർമ്മകൾ പങ്കുവെച്ച നടൻ ജയസൂര്യ. ആ ചിത്രം ഡബ്ബിങ് ആയിരുന്നില്ല, സിങ്ക് സൗണ്ട് ആയിരുന്നു. ആ ചിത്രം കണ്ട ശേഷം ഒരിക്കൽ പൃഥ്വിരാജ് തന്നെ വന്നു കെട്ടിപിടിച്ച് തന്റെ പ്രകടനം ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞതായി ജയസൂര്യ ഓർത്തു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.'ബഷീര്‍ക്ക വന്ന് ക്യാരക്ടര്‍ പറഞ്ഞു. അദ്ദേഹവുമായി നല്ല ബന്ധമാണ്, അതിനാല്‍ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ഇങ്ങനെ ഒരു റിയൂണിയന് ആണെന്നും രഘുറാം എന്ന കഥാപാത്രം ഇങ്ങനെയാണെന്നും പറഞ്ഞു. വിവാഹിതനാണ്, പക്ഷെ ഡിവോഴ്സിന്റെ വക്കിലാണ്. എല്ലാം തീരുമാനിച്ചു. റിയൂണിയനില്‍ വച്ച് സുഹൃത്തുക്കളോട് ചിലപ്പോള്‍ പറഞ്ഞേക്കാം. ഒരു രാത്രി നടക്കുന്ന കഥയാണ്. അവസാനിക്കുന്നത് ഇങ്ങനെയാണെന്നൊക്കെ പറഞ്ഞു. വണ്‍ലൈന്‍ ആണ് പറയുന്നത്. അപ്പോള്‍ തന്നെ ഇന്‍ ആയിരുന്നു. തിരിച്ചുവന്ന് നേരെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു,' ജയസൂര്യ പറഞ്ഞു.'ഡബ്ബ് ആയിരുന്നില്ല. സിങ്ക് സൗണ്ടാണ് അതിന്റെ സുഖം ആ സിനിമ കാണുമ്പോഴുമുണ്ട്. ഭയങ്കര രസമുള്ളൊരു മൊമന്റായിരുന്നു. ഒരു ദിവസം അമര്‍ അക്ബര്‍ ആന്റണിയുടെ സമയത്ത് രാജു വന്ന് കെട്ടിപ്പിടിച്ച് എന്ത് പടമാണ്, എന്ത് രസമായിട്ടാണ് നീ ചെയ്തത് എന്ന് പറഞ്ഞു. ഓഗസ്റ്റ് സിനിമാസിന്റെ സിനിമ ആയിരുന്നതിനാല്‍ അവര്‍ക്ക് പ്രൈവറ്റായി കാണാന്‍ പറ്റും. അങ്ങനെ അന്ന് രാത്രി അവന്റെ വീട്ടില്‍ പോയിരുന്ന് ഞാനും ഇന്ദ്രനും അവനുമടക്കം എല്ലാവരും ഒരുമിച്ചിരുന്ന് വീണ്ടും കണ്ടു'' എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.