ന്യൂഡൽഹി | ചീഫ് ഇലക്ഷൻ കമ്മീഷണർ (Chief Election Commissioner) ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ മുന്നണി സംഘടിപ്പിക്കുന്ന പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്മെന്റ്’ (Public Impeachment) പരിപാടിക്ക് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പാർലിമെന്റ് നടപടിക്രമങ്ങൾക്ക് സമാനമായ രീതിയിൽ പബ്ലിക് ഇംപീച്ച്മെന്റ് നടക്കുന്നത്. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറാണ് അധ്യക്ഷ. ഖാർഗെ ചർച്ചകൾക്ക് തുടക്കമിട്ടു.ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ചീഫ് ഇലക്ഷൻ കമ്മീഷണറെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് മാസം മുമ്പ് 193 എം പിമാർ നൽകിയ ഇംപീച്ച്മെന്റ് നോട്ടീസുകൾ യാതൊരു പരിഗണനയുമില്ലാതെ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ സഖ്യത്തിന്റെ നീക്കം ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ചീഫ് ഇലക്ഷൻ കമ്മീഷണറോട് പ്രതിപക്ഷത്തിന് വ്യക്തിപരമായ യാതൊരു വിരോധവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖാർഗെ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ തിരിമറികൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഡൽഹിയിൽ ഇരുന്ന് കമ്പ്യൂട്ടറിലൂടെ നിർധന വിഭാഗങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടവകാശം രഹസ്യമായി ഇല്ലാതാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കൂട്ടിച്ചേർത്തു.Content Highlights:The INDIA bloc has launched a symbolic public impeachment against Chief Election Commissioner Gyanesh Kumar at Congress president Mallikarjun Kharge’s residence. Presided over by former Lok Sabha Speaker Meira Kumar, Kharge initiated the arguments accusing the CEC of working under PM Modi’s directions. Kharge emphasized that the move aims to protect constitutional integrity and voter rights.