ഇറാൻ സൈനിക മേധാവികൾക്ക് അയച്ച സന്ദേശത്തിൽ, ഏത് ഭീഷണിയെയും ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ഉടനടിയും ശക്തമായും നേരിടണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ നിർദേശിച്ചു.ഉന്നത സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ, ശത്രുക്കളെ ശക്തമായി നേരിടുന്നതിനുള്ള പരമാവധി പ്രതിരോധ ശേഷി ഉറപ്പാക്കാൻ കൃത്യമായ പോരാട്ടസന്നദ്ധത അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.“ശത്രുക്കൾ സൈനികാക്രമണങ്ങൾ ആരംഭിച്ചാൽ, അതിന്റെ അവസാനവും സാഹചര്യങ്ങളും നിർണയിക്കുക നമ്മുടെ സൈന്യവും ജനങ്ങളുമായിരിക്കും,” അദ്ദേഹം തുടർന്നു.സൈനിക രഹസ്യാന്വേഷണ സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും പ്രതിരോധ, സുരക്ഷാ ശേഷികൾ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഖാംനഈ ചൂണ്ടിക്കാട്ടി.The post ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ, ഏതൊരു ഭീഷണിയെയും ഉടനടി ഫലപ്രദമായി നേരിടണമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ നിർദ്ദേശം appeared first on Arabian Malayali.