ന്യൂഡല്‍ഹി| ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 10ന് അതിന്റെ നിര്‍ണായകമായ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ ഘട്ടത്തില്‍ ഓരോരുത്തര്‍ക്കും സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യം ലഭിക്കും. ജനുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ വീടുകള്‍ തോറും നേരിട്ടെത്തി ജനസംഖ്യാ കണക്കെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചു വരെ വിവരങ്ങള്‍ പുനഃപരിശോധിക്കുന്നതിനുള്ള ഘട്ടവുമുണ്ടായിരിക്കും.അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക സാമ്പത്തിക വിശദാംശങ്ങള്‍ എന്നിവയാകും സെന്‍സസില്‍ ശേഖരിക്കുക. മാതാപിതാക്കളുടെ പേര്, പങ്കാളിയുടെ പേര്, പൗരത്വം, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് നമ്പര്‍, ബേങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടെ 40 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഇതില്‍ 13 എണ്ണം പുതിയ ചോദ്യങ്ങളാണ്. ജാതി സെന്‍സസും ഇതോടൊപ്പം നടക്കും. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് സെന്‍സസിനൊപ്പം ജാതി വിവരങ്ങള്‍ ശേഖരിക്കുന്നത്.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഈ നടപടി നേരത്തെ തുടങ്ങും. നവംബര്‍ 16 മുതല്‍ ജനുവരി അഞ്ചുവരെ സെല്‍ഫ് എന്യുമറേഷന് സൗകര്യം ലഭ്യമാക്കും. ഈ നാല് സംസ്ഥാനങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും.Content Highlights: India’s first digital census enters its final phase on January 10 with self-enumeration facilities. Door-to-door enumeration runs from January 25 to February 28, collecting socio-economic and caste details. Process begins earlier in election-bound states including Uttar Pradesh and Punjab.