തിരുവനന്തപുരം | നടുറോഡില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് പിടിയില്‍. പാച്ചല്ലൂര്‍ സ്വദേശി വിജയ (52) നാണ് അറസ്റ്റിലായത്. തിരുമല പെരുകാവില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ ഇയാള്‍ വൈരാഗ്യം തീര്‍ക്കാനാണ് നടുറോഡില്‍ വെച്ച് വെട്ടിയത്.സ്കൂട്ടറില്‍ വരികയായിരുന്ന ഭാര്യയെ വിജയന് ബൈക്കില്‍ പിന്തുടര്ന്ന് സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇവര്‍ റോഡില്‍ വീണ ശേഷവും പ്രതി ആക്രമണം തുടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ചോര വാര്‍ന്ന് റോഡില്‍ കിടന്ന സ്ത്രീയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയിലാണ്.ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് ഒളിവില്‍ പോയ വിജയനായി അന്വേഷണം ഊര്‍ജതമാക്കി. വ്യാഴാഴ്ച പാച്ചല്ലൂര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights: Thiruvananthapuram police arrested 52-year-old Vijayan for attacking his estranged wife on a public road in Thirumala. The suspect chased down her scooter and inflicted severe injuries on her head and hands. The injured woman is undergoing treatment at Medical College Hospital while the suspect has been remanded.