തിരുവനന്തപുരം| നിപ മരുന്ന് വിവാദം അന്വേഷിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന്. കോര്പ്പറേഷന് വാങ്ങാത്ത മരുന്ന് കോര്പ്പറേഷന് വഴി തന്നെ വിതരണം ചെയ്തത് അന്വേഷിക്കും. തിങ്കളാഴ്ച കെഎംഎസ്സിഎല് ഉന്നതതല യോഗം ചേരും. സ്വകാര്യ ആശുപത്രികളിലെ നിപ രോഗികളുടെ ചികിത്സാ രേഖകളടക്കം മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് പരിശോധിക്കും.മരുന്നിന്റെ ആധികാരികതയില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് പറഞ്ഞിരുന്നു. എന്നാല്‍, ക്ലിനിക്കല്‍ ട്രയല്‍ മരുന്നാണോ രോഗികള്‍ക്ക് നല്‍കിയതെന്ന് സംശയമുണ്ടെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്നാണ് എത്തിയത്.മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് ഈ വിഷയത്തില്‍ എന്ത് പറയാനുണ്ട് എന്നും മുരളീധരന് ചോദിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതല്‍ ഇടപാടുകള്‍. ഇതില്‍ ആരെല്ലാം ഇടനിലക്കാരായി. ഇത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.പ്രതിപക്ഷ നേതാവ് പിണറായി വിജയന് തനിക്കയച്ച കത്തില്‍ വില കുറഞ്ഞ മരുന്ന് കൊടുക്കരുതെന്ന് മാത്രമേ പറയുന്നുള്ളൂ. ക്ലിനിക്കല്‍ ട്രയലിനെ കുറിച്ചുള്ള പരാമര്‍ശമൊന്നും കത്തില്‍ ഇല്ലെന്നും മന്ത്രി കെ മുരളീധരന് വ്യക്തമാക്കിയിരുന്നു.Content Highlights: KMSCL will investigate the Nipah drug controversy regarding unprocured medicine distribution. A high-level meeting is scheduled for Monday to examine private hospital medical records. Health Minister K Muraleedharan stated the probe follows concerns over potential clinical trial drug usage.