കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ചികിത്സിച്ച പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. മന്ത്രിക്ക് പുറത്തു കാണാവുന്ന തരത്തിലുള്ള പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. കഴുത്തിൽ നീർക്കെട്ട് കണ്ടതിനെ തുടർന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ആവശ്യമായ മെഡിക്കൽ രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.അതേസമയം, കേസിൽ വ്യാജമൊഴി നൽകിയെന്ന ആരോപണം നേരിടുന്ന വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് എസ്ഐടി ഉടൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. കെ.എസ്.യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിച്ചെന്ന മൊഴി മന്ത്രിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്ന് അഭിലാഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നേരത്തേ കേസെടുത്തത്. ഡോക്ടർമാരുടെ മൊഴിയും മെഡിക്കൽ രേഖകളും പരിശോധിച്ചുവരുന്ന എസ്ഐടി, കേസിലെ തുടർനടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.The post വീണാ ജോർജിന്റെ പരിക്ക്: ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി; മുൻ ഗൺമാനെതിരെ നടപടിക്ക് ശുപാർശ appeared first on ഇവാർത്ത | Evartha.