തിരുവനന്തപുരം| കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് കണ്ണ് പരിശോധനയ്ക്കായി വാങ്ങിയ 224 ഐഫോണുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. വാങ്ങിയ ഫോണുകൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഫോണുകൾ ഉപയോഗിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ.ഐഎംഇ നമ്പര്‍ വഴി ഫോണ്‍ എവിടെയെന്ന് പരിശോധിക്കും. സംഭവത്തിൽ ആരോഗ്യവകുപ്പ് സൈബർ സെല്ലിലും പരാതി നൽകും.കണ്ണ് പരിശോധനയ്ക്കായി 224 ഫണ്ടസ് ക്യാമറകളാണ് ആരോഗ്യവകുപ്പ് വാങ്ങിയത്. ഇവയിൽ ഘടിപ്പിക്കാനായി ഐഫോൺ 6എസ് മോഡലിലുള്ള 224 ഫോണുകളും വാങ്ങിയിരുന്നു. എന്നാൽ, വാങ്ങിയ ഉപകരണങ്ങൾ കോവിഡ് കാലത്ത് ഉപയോഗിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഐഫോണുകൾ നിലവിൽ എവിടെയാണെന്ന കാര്യത്തിലും വ്യക്തതയില്ല.ഇതിനായി ആകെ 7.16 കോടി രൂപയുടെ പർച്ചേസ് നടന്നതായാണ് വിവരം. റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷൻ എന്ന കമ്പനിയിൽനിന്നാണ് ഫണ്ടസ് ക്യാമറകൾ വാങ്ങിയത്. ഫണ്ടസ് ക്യാമറയും ഐഫോണും ചേർന്ന ഒരു ഉപകരണത്തിന് 3.2 ലക്ഷം രൂപയായിരുന്നു ചെലവ്.കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് നടത്തിയ പർച്ചേസുകളുമായി ബന്ധപ്പെട്ട് ഇന്നലെ നിയമസഭയിൽ അബിൻ വർക്കി എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 215ഓളം ആശുപത്രികളിലായി ആയിരത്തിലധികം ഉപകരണങ്ങൾ പെട്ടിപോലും തുറക്കാതെ കിടക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് വിഷയത്തിൽ ഇടപെട്ടത്.Content Highlights: Health Minister K Muraleedharan has written to Home Minister Ramesh Chennithala requesting a probe into missing 224 iPhones bought during Covid. The phones were purchased alongside fundus cameras for eye tests worth 7.16 crore rupees. A Cyber Cell complaint will also be lodged to trace them.