സൗദിക്കെതിരെ വീണ്ടും ആക്രമണം ; തടഞ്ഞ് തകർത്തതായി സഖ്യസേന

Wait 5 sec.

റിയാദ് : കിഴക്കൻ മേഖലയിലേക്ക് ഹൂത്തി മിലിഷ്യ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന പ്രഖ്യാപിച്ചു.‎‎അതോടൊപ്പം, ഭീകരരായ ഹൂത്തി മിലിഷ്യ തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന വാക്താവ് അൽ-മാലികി കൂട്ടിച്ചേർത്തു.‎‎കിഴക്കൻ പ്രവിശ്യ, അൽ-ഖർജ്, നജ്‌റാൻ എന്നിവിടങ്ങളിൽ നിന്ന് അപകട നില ഒഴിവായതായി സൗദി സിവിൽ ഡിഫൻസ്‌ അറിയിച്ചു.The post സൗദിക്കെതിരെ വീണ്ടും ആക്രമണം ; തടഞ്ഞ് തകർത്തതായി സഖ്യസേന appeared first on Arabian Malayali.