സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴു; പരാതി നല്‍കി രക്ഷിതാക്കള്‍

Wait 5 sec.

കോഴിക്കോട്| സംസ്ഥാന സ്‌കൂൾ കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. ഇന്ന് രാവിലെ കുട്ടികൾക്ക് നൽകിയ പുട്ടിലും പഴത്തിലുമാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകി. ഇന്നലെ കുട്ടികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിക്ക് പിന്നാലെയാണ് സംഘാടകരെ പ്രതിരോധത്തിലാക്കി പുതിയ ആരോപണം ഉയർന്നത്.അതേസമയം, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. കായികമേളയെ പ്രോത്സാഹിപ്പിക്കാനാണ് മാധ്യമപ്രവർത്തകർ ശ്രമിക്കേണ്ടതെന്നും പരാതികൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.ഇന്നലെ ഉണ്ടായ ചെറിയ പിഴവുകൾ ഇന്ന് പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചില പോരായ്മകളുണ്ടായിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം, ഇന്ന് രണ്ടായിരത്തിലധികം പേർക്ക് അധികമായി ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചതായും അറിയിച്ചു.ഭക്ഷണശാലയ്ക്ക് പുറത്ത് തണൽ ഒരുക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇനി മുതൽ ഭക്ഷണ കാർഡ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാക്കും. ലൈറ്റിങ് സംവിധാനം കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടതിൽ ഖേദിക്കുന്നതായും മന്ത്രി പറഞ്ഞു.സംഘാടന പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ മേളകൾ സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായും ചെറിയ പോരായ്മകൾ ഉണ്ടാകാമെന്നും അവ പരമാവധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.Content Highlights: Parents complained after worms were allegedly found in the breakfast served at the Kerala School Sports Meet. Minister N Shamsudheen stated he received no formal complaint regarding this issue. He added that minor flaws from yesterday were resolved and arrangements expanded for thousands more.