ഇസ്‌റാഈലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; നെതന്യാഹുവിന് നിര്‍ണായകം

Wait 5 sec.

ടെല്‍ അവീവ്| പശ്ചിമേഷ്യയിലെ സംഘര്‍ങ്ങള്‍ക്കിടെ ഇസ്‌റാഈലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. ഗാഡി ഐസന്‍കോട്ട്, നഫ്താലി ബെന്നറ്റ് എന്നീ പ്രതിപക്ഷ നേതാക്കളാണ് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ എതിരാളികള്‍. ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസെറ്റിലേക്ക് 120 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.വ്യക്തികള്‍ക്കുപകരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ്. പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് 3.25 ശതമാനം വോട്ട് ലഭിക്കണം. തുടര്‍ന്ന് പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിന് അനുസരിച്ചാണ് സീറ്റുകള്‍ വീതിച്ചു നല്‍കുക. മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്. അതുകൊണ്ട് 1948 ല്‍ രാജ്യം നിലവില്‍ വന്നതു തൊട്ട് കൂട്ടുമന്ത്രിസഭകളാണ് അധികാരത്തിലേറുന്നത്. അരലക്ഷം പുതിയ വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. നവംബര്‍ നാലിനാണ്  തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം.തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയും, മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റവുമാണ് പ്രവചിക്കുന്നത്. സര്‍വേഫലങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് ഗാഡി ഐസന്‍കോട്ടിനോടാണ് (41%). നഫ്താലി ബെന്നറ്റ് (37%)രണ്ടാമതുള്ളപ്പോള്‍ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 35 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.Content Highlights:Israel conducts general elections for 120 Knesset seats amid ongoing Middle East tensions. Opposition leaders Gadi Eisenkot and Naftali Bennett challenge Prime Minister Benjamin Netanyahu in a proportional representation vote requiring 61 seats for a majority. Pre-election polls show Eisenkot leading Netanyahu