ചേരാനെല്ലൂര്‍ വാഹനാപകടം; പ്രതിയായ അഡീഷണൽ ജഡ്‌ജിയെ ചോദ്യം ചെയ്യുന്നു

Wait 5 sec.

കൊച്ചി| ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിയായ അഡീഷണല്‍ ജഡ്ജിയെ ചോദ്യം ചെയ്യുന്നു. എറണാകുളം പോലീസ് ക്ലബ്ബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ ഒരുമണിക്കൂര്‍ പിന്നിട്ടു. ഇന്നലെ രാവിലെ അന്വേഷകസംഘം ആലുവയിലെ ഫ്‌ലാറ്റില്‍ എത്തി പതിനേഴുകാരന്റെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.കാര്‍ അമിതവേഗത്തിലല്ലായിരുന്നെന്നും മഴയുണ്ടായിരുന്നെന്നും ജയബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടില്ലെന്നും പതിനേഴുകാരന്‍ മൊഴി നല്‍കി. ആദ്യമായാണ് വാഹനം ഓടിക്കുന്നതെന്നും യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നുമാണ് പതിനേഴുകാരന്‍ പറഞ്ഞത്.മകന്‍ വാഹനം കൊണ്ടുപോയത് അറിഞ്ഞില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കാന്‍ കാര്‍ ഉടമ ജഡ്ജി ഹാജരായിരുന്നില്ല. കഴിഞ്ഞദിവസം ജഡ്ജിക്കെതിരെ മാട്ടോര്‍വാഹന നിയമപ്രകാരം കേസെടുത്തിരുന്നു.ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി ടി റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകനായ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മാഞ്ഞാലി പുത്തന്‍പറന്പില്‍ വീട്ടില്‍ ജയബാലകൃഷ്ണന്‍ (55) മരിച്ചത്. കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ മാരാപറമ്പ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം.Content Highlights: Police are questioning an Additional District Judge at the Ernakulam Police Club regarding a Cheranallur accident where his minor son drove a car into a scooter, killing Jayabalakrishnan. The 17-year-old claimed he learned driving via YouTube. A case under the Motor Vehicles Act was filed.