യമനിലെ സംഘര്‍ഷം: രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു

Wait 5 sec.

സന | യമനിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭയുടെ മാനവിക സഹായ ഓഫീസ് (ഒ സി എച് എ). യുദ്ധം പല മേഖലകളിലും രൂക്ഷമാവുകയും അതിര്‍ത്തി കടന്ന് സൗദി അറേബ്യയിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.ഭക്ഷണത്തിനും ഇന്ധനത്തിനും വില കുതിച്ചുയരുന്നതിനാല്‍ യമനിലെ അറുപതിനായിരത്തിലധികം അഭയാര്‍ത്ഥികളും അഭയം തേടിയെത്തിയവരും അതീവ ദുരിതത്തിലാണെന്ന് ഒ സി എച് എ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പുതുതായി പലായനം ചെയ്തവരില്‍ 6,100 ഗര്‍ഭിണികളുണ്ടന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യമന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമാകുകയും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന് പഠനം പറയുന്നു.പലായനം ചെയ്തവര്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് ഐക്യരാഷ്ട്രസഭ മൊബൈല്‍ ടീമുകളെയും പ്രസവ ശുശ്രൂഷകരേയും അയച്ചിട്ടുണ്ട്. Content Highlights: More than 250,000 people have been displaced in Yemen as escalating conflict spreads across borders, according to UN OCHA. Over 60,000 refugees face severe distress amid surging food and fuel prices. Saudi forces intercepted Houthi drones near major cities while UN mobile teams provide aid.