എം ഡി എം എ മോഷ്ടിച്ച എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

Wait 5 sec.

കൊച്ചി| മയക്കുമരുന്ന് കേസില്‍ പിടികൂടി സീല്‍ ചെയ്ത് സ്റ്റേഷനില്‍ സൂക്ഷിച്ച എം ഡി എം എ മോഷ്ടിച്ച കേസില്‍ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍. സെന്‍ട്രല്‍ എസ് ഐ അനസ് എസ് തൗഫീഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ് ഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അനസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കും.ഡിസ്പോസല്‍ കമ്മറ്റിക്ക് കൈമാറാന്‍ വച്ച എം ഡി എം എയാണ് എസ് ഐ മോഷ്ടിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അലമാരിയില്‍ സൂക്ഷിച്ച 87 ഗ്രാം എം ഡി എയില്‍ കുറച്ച് എടുത്ത ശേഷം എസ് ഐ പുറത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് എസ്‌ഐക്കെതിരെ നടപടിയെടുത്തത്. എംഡിഎംഎ മാറ്റിയ ശേഷം വീണ്ടും അലമാരയുടെ താക്കോല്‍ എസ്ഐ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ്ഐ കുടുങ്ങിയത്.Content Highlights: Ernakulam Central Sub-Inspector Anas S Thoufeeq was suspended for stealing seized MDMA stored in a police station locker. CCTV footage captured the officer taking a portion of 87 grams of MDMA intended for the disposal committee. A departmental inquiry and criminal proceedings have been launched.