സമീകൃതാഹാരമാണ് അനീമിയക്കുള്ള ശാസ്ത്രീയ മറുപടി

Wait 5 sec.

ഈന്തപ്പഴമോ മാതളമോ മാത്രം കഴിച്ചതുകൊണ്ട് രക്തത്തിലെ ഹീമോഗ്ലോബിൻ വർധിക്കില്ല! ഭക്ഷണം വയറു നിറയ്ക്കാൻ മാത്രമുള്ളതല്ല, മറിച്ച് ശരീരത്തിലെ ഓരോ കോശത്തെയും പോഷിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ളതാണ്. പ്രോട്ടീൻ, ഹീം/നോൺ – ഹീം ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ശരിയായ അനുപാതത്തിലും അന്നജത്തോടൊപ്പവും ഒരു പ്ലേറ്റിൽ സമീകൃതമായി എത്തുമ്പോൾ മാത്രമാണ് വിളർച്ചയെ (Anemia) പൂർണമായും പ്രതിരോധിക്കാൻ സാധിക്കുന്നത്.അനീമിയ: ശാസ്ത്രീയ സ്ഥിതിവിവരക്കണക്കുകൾദേശീയ കുടുംബാരോഗ്യ സർവേ (NFHS-5, 2019-21) പ്രകാരം കേരളത്തിലെ 15-49 പ്രായത്തിലുള്ള സ്ത്രീകളിൽ 36.3% പേരും ഗർഭിണികളിൽ 31.4% പേരും വിളർച്ച അനുഭവിക്കുന്നവരാണ്. ദേശീയ തലത്തിൽ ഇത് 57% വരെ ഉയർന്നു നിൽക്കുന്നു. രക്തദാന ക്യാമ്പുകളിൽ എത്തുമ്പോൾ ഹീമോഗ്ലോബിൻ കുറവായതിനാൽ പിന്മാറേണ്ടി വരുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നത് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു.മറഞ്ഞിരിക്കുന്ന പോഷകക്കുറവ്ശരീരഭാരം അല്ലെങ്കിൽ ബി എം ഐ (BMI) കൂടുതലായതുകൊണ്ടോ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ മാത്രം ഒരാൾക്ക് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയില്ല. കലോറി നൽകുന്ന ഭക്ഷണം കഴിച്ചാലും ശരീരത്തിന് അത്യാവശ്യമായ ഇരുമ്പ്, വിറ്റാമിൻ B12, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ (Micronutrients) ഭക്ഷണത്തിൽ ഇല്ലെങ്കിൽ അത് “Hidden Hunger’ എന്ന അവസ്ഥയിലേക്കും വിളർച്ചയിലേക്കും നയിക്കും.പോഷക വൈവിധ്യംഒരൊറ്റ തരം ഭക്ഷണമോ അല്ലെങ്കിൽ കുറെക്കാലം ഒരേ ചേരുവകൾ മാത്രമുള്ള ഡയറ്റോ പിന്തുടരുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ സൂക്ഷ്മ പോഷകങ്ങളും നൽകില്ല. ദിവസേനയുള്ള ഭക്ഷണത്തിൽ വിവിധ തരം പച്ചക്കറികൾ, ഫലവർഗങ്ങൾ, ഇലക്കറികൾ, വിവിധയിനം ധാന്യങ്ങൾ, പയറുവർഗങ്ങൾ, മാംസ്യം എന്നിവ ഉൾപ്പെടുത്തി പോഷക വൈവിധ്യം (Nutrient Diversity) ഉറപ്പാക്കണം. ഇത് കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ച കൂട്ടാനും വിവിധ പോഷകങ്ങളുടെ സമഗ്രമായ ആഗിരണത്തിനും വഴിയൊരുക്കുന്നു.ഹീമോഗ്ലോബിൻ നിർമാണവും വിളർച്ചയുടെ പ്രധാന കാരണങ്ങളുംശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുമ്പ് (Iron) അത്യന്താപേക്ഷിതമാണ്. ഇരുമ്പിന്റെ കുറവ് ഓക്‌സിജൻ പ്രവാഹത്തെ ബാധിക്കുകയും ശരീരത്തെ തളർത്തുകയും ചെയ്യും.പോഷകങ്ങളുടെ അഭാവംചുവന്ന രക്താണുക്കളുടെ (RBC) നിർമാണത്തിനും പക്വതക്കും (Maturation) ഇരുമ്പ്, വിറ്റാമിൻ B12, ഫോളേറ്റ് (Folate) എന്നിവ ഒരുപോലെ ആവശ്യമാണ്. ഹീമോഗ്ലോബിന്റെ ഘടനയിലെ “ഗ്ലോബിൻ’ ഒരു പ്രോട്ടീൻ തന്മാത്രയായതിനാൽ, ഭക്ഷണത്തിൽ പ്രോട്ടീൻ കുറയുന്നതും വിളർച്ചക്ക് വഴിവെക്കും.ആഗിരണ തടസ്സങ്ങൾ (Malabosrption)കഴിക്കുന്ന ഇരുമ്പ് ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയാതെ പോകുന്നത് വിളർച്ചയുടെ മറ്റൊരു പ്രധാന ഹേതുവാണ്. ഉദാഹരണത്തിന്, അസിഡിറ്റിക്കായി സ്ഥിരമായി ആന്റാസിഡുകളോ Proton Pump Inhibitors (PPI) മരുന്നുകളോ ഉപയോഗിക്കുന്നവരിൽ വയറ്റിലെ ഗാസ്ട്രിക് ആസിഡ് കുറയുകയും, ഇത് ഇരുമ്പിന്റെയും വിറ്റാമിൻ B12 ന്റെയും ആഗിരണത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.മറ്റു കാരണങ്ങൾആർത്തവസമയത്തെ അമിത രക്തസ്രാവം, ഗർഭകാലത്തെ വർധിച്ച പോഷക ആവശ്യകത, കുടലിലെ വിരബാധ മൂലമുള്ള രക്തനഷ്ടം എന്നിവയും പ്രധാന വെല്ലുവിളികളാണ്.ഗട്ട് മൈക്രോബയോമും (Gut Microbiome) പോഷകാഗിരണവുംനാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് പോഷകങ്ങൾ കൃത്യമായി രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കിൽ കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടതായിരിക്കണം. കുടലിൽ വെച്ചാണ് ഇരുമ്പിന്റെ ആഗിരണം പ്രധാനമായും നടക്കുന്നത്. കുടലിലെ നല്ല ബാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന കുറവ് (Dysbiosis) ഇരുമ്പ്, വിറ്റാമിൻ B12 എന്നിവയുടെ ആഗിരണം തടസ്സപ്പെടുത്തുന്നു. കൂടാതെ, കുടലിലെ ഗുണകരമായ ബാക്ടീരിയകൾ വിറ്റാമിൻ ബി, വിറ്റാമിൻ കെ എന്നിവ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.കുടലിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്ന ഘടകങ്ങൾസമീകൃതമല്ലാത്ത ആഹാരരീതി (Ill-balanced diet), അൾട്രാ പ്രോസസ്സ് ചെയ്ത ആഹാരങ്ങൾ, ഉയർന്ന പഞ്ചസാര, പൂരിത കൊഴുപ്പ് (Saturated Fat). അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം. കഠിനമായ മാനസിക സമ്മർദം (Stress), ഉറക്കക്കുറവ്, വ്യായാമമില്ലായ്മ.പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാംകഠിനമായ ക്ഷീണം, ഉന്മേഷക്കുറവ്, ആയാസരഹിതമായ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസംമുട്ടൽ, തലകറക്കം. നഖങ്ങൾ, ചുണ്ടുകൾ, കൺപോളകളുടെ ഉള്ളിലെ വിളറിയ നിറം, മുടികൊഴിച്ചിൽ, എളുപ്പത്തിൽ പൊട്ടിപ്പോകുന്ന നഖങ്ങൾ.വിറ്റാമിൻ B12 കുറവ് മൂലമുള്ള കൈകാലുകളിൽ തരിപ്പും പുകച്ചിലും, വിറയൽ, ഓർമക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്ക, മൂഡ് മാറ്റങ്ങൾ (Depression).സമീകൃത ഡയറ്റ് പ്ലാൻ:“സെല്ലുലാർ ഫ്യുവൽ കോമ്പിനേഷൻ’ പ്രോട്ടീനോ ഇരുമ്പോ മാത്രം കഴിക്കുന്നത് കൊണ്ട് വിളർച്ച മാറ്റാൻ കഴിയില്ല. നമ്മുടെ ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ 50-60% ഊർജവും നൽകുന്നത് അന്നജമാണ് (Carbohydrates). ഭക്ഷണത്തിൽ അന്നജം പൂർണമായി ഒഴിവാക്കിയാൽ, ഊർജ ഉത്പാദനത്തിനായി ശരീരം പ്രോട്ടീനെ ഇന്ധനമാക്കും. ഇത് മൂലം ഹീമോഗ്ലോബിൻ നിർമാണം, മസിലുകളുടെയും കോശങ്ങളുടെയും വളർച്ച (Bodybuilding), അസ്ഥികളുടെ ബലപ്പെടുത്തൽ, മുറിവുകൾ ഉണങ്ങൽ എന്നീ പ്രോട്ടീന്റെ പ്രാഥമിക ചുമതലകൾ തടസ്സപ്പെടുന്നു.ശാസ്ത്രീയ പോഷക സംയോജനങ്ങൾ (Dietary Synergies)1. Heme vs Non-Heme Iron: മാംസം, മൽസ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന “ഹീം (Heme) അയൺ ‘ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. എന്നാൽ ചീര, പയറുവർഗങ്ങൾ എന്നിവയിലുള്ള “നോൺ-ഹീം (Non-Heme)അയൺ ആഗിരണം ചെയ്യപ്പെടാൻ വിറ്റാമിൻ സി (നാരങ്ങ, പേരയ്ക്ക, പപ്പായ) അത്യന്താപേക്ഷിതമാണ്. സസ്യഭക്ഷണങ്ങളിലുള്ള ഫൈറ്റേറ്റ് (Phytates), ഓക്‌സലേറ്റ് (Oxalates) എന്നിവ ഇരുമ്പിന്റെ ആഗിരണം തടയുന്ന ഘടകങ്ങളാണ് (Inhibitors).2. പ്രോട്ടീൻ ഫ്യൂഷൻ: ഈന്തപ്പഴം, മുരിങ്ങയില, ചുവന്ന നിറമുള്ള പഴങ്ങൾ / പച്ചക്കറികൾ എന്നിവ കഴിക്കുമ്പോൾ അതിനൊപ്പം മുട്ട, മീൻ, കോഴിയിറച്ചി അല്ലെങ്കിൽ കടല, പയർ, പനീർ പോലുള്ള പ്രോട്ടീൻ ആഹാരങ്ങൾ കൂട്ടിച്ചേർക്കണം.3. മാതൃകാപരമായ പ്രഭാതഭക്ഷണം (Healthy Breakfast Model): പഴയ ശീലം: പുട്ടും പഴവും (അന്നജം മാത്രം).പുതിയ ശാസ്ത്രീയ രീതി: പുട്ട് (അന്നജം) + കടലക്കറി/ Egg Curry (ഇരുമ്പ് + പ്രോട്ടീൻ) + ചെറുപഴം/പേരയ്ക്ക/പപ്പായ/പച്ചക്കറികൾ എന്നിവയിലേതെങ്കിലും ഒന്ന് (1 Portion – Vitamin C & Fiber). വിറ്റാമിൻ സിയും ഫൈബറും അടങ്ങിയ ഇവ ഇരുമ്പിനെ ശരീരം വേഗത്തിൽ വലിച്ചെടുക്കാൻ സഹായിക്കുന്നു.4. ഒഴിവാക്കേണ്ട ശീലം: ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നത് അതിലുള്ള “ടാനിനുകൾ’ (Tannins) ഇരുമ്പ് ആഗിരണത്തെ തടസ്സപ്പെടുത്തും.സമഗ്ര ആരോഗ്യത്തിനുള്ള സമീകൃത ഗൈഡ്വെള്ളത്തിന്റെ അളവ് : വെള്ളം കുടിക്കുന്നത് ഓരോരുത്തരുടെയും ശരീരഭാരത്തിന് അനുസരിച്ചായിരിക്കാൻ ശ്രദ്ധിക്കുക. ഒരു പൊതുവായ അളവുകോൽ പ്രകാരം ഓരോ 1 കിലോഗ്രാം ഭാരത്തിനും 35 മി. ലി. (35 ml per kg body weight) എന്ന കണക്കിൽ ദിവസേന വെള്ളം കുടിക്കാൻ ശ്രമിക്കുക. സാധാരണ പച്ചവെള്ളം, കട്ടി കുറച്ച സംഭാരം (Buttermilk), നാരങ്ങാവെള്ളം (Lime water – പഞ്ചസാരയില്ലാതെ) എന്നിവക്ക് മുൻഗണന നൽകുക. പഞ്ചസാരയും കൃത്രിമ ചേരുവകളും അടങ്ങിയ സോഡകളും പാക്കറ്റ് പാനീയങ്ങളും (Sugary drinks and beverages) പൂർണമായി ഒഴിവാക്കുക.ഫൈബറും പ്രോബയോട്ടിക്‌സും: തവിടുള്ള ധാന്യങ്ങൾ, പ്രീബയോട്ടിക് ഫൈബറുകൾ (വെളുത്തുള്ളി, സവോള, വാഴപ്പഴം), പ്രോബയോട്ടിക്‌സ് (തൈര്, മോര്, പുളിപ്പിച്ച മാവുകൾ) ഡയറ്റിൽ ഉൾപ്പെടുത്തുക.ജീവിതശൈലി: ദിവസവും 15-20 മിനുട്ട് വെയിൽ കൊള്ളുക (വിറ്റാമിൻ ഡി ലഭിക്കാൻ), കൃത്യമായി വ്യായാമം ചെയ്യുക, 7-8 മണിക്കൂർ ഉറങ്ങുക.സപ്ലിമെന്റേഷൻ: ഹീമോഗ്ലോബിൻ നില വളരെ താഴ്ന്ന അവസ്ഥയിലാണെങ്കിൽ ഭക്ഷണക്രമം കൊണ്ടുമാത്രം ഹീമോഗ്ലോബിൻ പെട്ടെന്ന് ഉയർത്താൻ കഴിയില്ല. അത്തരം ഘട്ടങ്ങളിൽ കൃത്യമായ രക്തപരിശോധനക്ക് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം അയൺ / B12 സപ്ലിമെന്റുകൾ കഴിക്കേണ്ടതുണ്ട്.കൃത്യതയും തുടർച്ചയും പ്രധാനംപൊതുവായ ഉപദേശങ്ങളോ ഒറ്റമൂലികളോ യാന്ത്രികമായി പിന്തുടരാതെ, സ്വന്തം ശരീരത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും പ്രത്യേകതകൾ മനസ്സിലാക്കി വേണം ഡയറ്റ് പ്ലാൻ നിശ്ചയിക്കാൻ (Customized Diet Plan). പെട്ടെന്നുള്ള മാജിക് ഫലങ്ങൾക്ക് പിന്നാലെ പോകാതെ, കൃത്യമായ ഭക്ഷണശീലത്തിൽ തുടർച്ച (Consistency) നിലനിർത്താൻ ശ്രദ്ധിക്കുക.അനാവശ്യമായ ഭയമോ പരീക്ഷണങ്ങളോ ഇല്ലാതെ, കൃത്യമായ ഡോക്ടറുടെ പിന്തുണയോടും ഡയറ്റീഷ്യന്റെ (Dietitian) ശാസ്ത്രീയ നിർദേശങ്ങളോടും കൂടിയുള്ള സമീകൃതാഹാരത്തിലൂടെയും ചെറിയ ജീവിതശൈലി മാറ്റങ്ങളിലൂടെയും അനീമിയയിൽ നിന്ന് വളരെ എളുപ്പത്തിൽ മോചനം നേടാം!Content Highlights: The article explains that simply eating dates or pomegranates is not enough to cure anemia, emphasizing the need for a balanced intake of protein, iron, and vitamins. It highlights the importance of nutrient diversity, gut health, and proper food combinations to boost hemoglobin levels effectively. Readers are guided on practical dietary and lifestyle changes to overcome hidden hunger and fatigue.